Latest News

പ്രിയദർശിനി മൂലം നഷ്‌ടത്തിലായി; കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കാസർകോട് : കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്‌ച പണിമുടക്കും. കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നഷ്‌ടത്തിലായ സാഹചര്യത്തിൽ ആണിത്. ബസുടമകളും തൊഴിലാളി സംഘടനകളും സമരത്തിൽ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാരിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നിർദേശങ്ങൾ വെച്ചു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ സ്വകാര്യ ബസുടമകൾ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിൻ്റെ പൂർണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ […]

പ്രിയദർശിനി മൂലം നഷ്‌ടത്തിലായി; കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും Read More »

തൊട്ടാൽ പൊള്ളും ബീഫ്; 15 തീയതി മുതൽ വില കൂടും

കോഴിക്കോട്: മലബാർ മേഖലയിൽ ഈ മാസം 15 മുതൽ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്. പുതുക്കിയ വിലയനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും. പഴയ നിരക്കനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 360 രൂപയുമായിരുന്നു വില.കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് വില വർദ്ധിച്ചതാണ് ഇറച്ചിയുടെ വില വർദ്ധിക്കാൻ കാരണം. മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ

തൊട്ടാൽ പൊള്ളും ബീഫ്; 15 തീയതി മുതൽ വില കൂടും Read More »

പത്തനംതിട്ട ജില്ലയിൽ പത്ത് വയസുകാരിക്ക് ഷിഗെല്ല

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചു. എഴിക്കാട് ഉന്നതിയിലെ പത്ത് വയസുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പെൺകുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ആറ് പേർക്കാണ് ഇന്നലെ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് (4), പാലക്കാട്, പത്തനംതിട്ട ഒന്നുവീതം ജില്ലകളിൽ എന്നിവിടങ്ങളിലായിരുന്നു ഇത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്കാണ്

പത്തനംതിട്ട ജില്ലയിൽ പത്ത് വയസുകാരിക്ക് ഷിഗെല്ല Read More »

ഓണസമ്മാനം;ബെംഗളൂരു മലയാളികൾക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഓഗസ്റ്റ് അവസാനം വരെ

തിരുവനന്തപുരം : ഓണം സീസണിലെ കനത്ത യാത്രാ തിരക്കും ടിക്കറ്റ് പ്രതിസന്ധിയും പരിഹരിക്കാൻ ബെംഗളൂരുവിൽ നിന്നുള്ള കേരള സർവീസുകൾക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി റെയിൽവേ നീട്ടി. ബെംഗളൂരു, ഹുബ്ബള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ പുതിയ തീരുമാനം. ഓണം പ്രമാണിച്ച് മാസങ്ങൾക്ക് മുമ്പേ തന്നെ ട്രെയിനുകളിലെ ടിക്കറ്റുകൾ നിറഞ്ഞ സാഹചര്യത്തിലാണ് എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഓഗസ്റ്റ് അവസാനത്തോടെ വരെ ദീർഘിപ്പിച്ചത്. ഐ.ടി. മേഖലയിലെ

ഓണസമ്മാനം;ബെംഗളൂരു മലയാളികൾക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഓഗസ്റ്റ് അവസാനം വരെ Read More »

നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്; ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകൾ

നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ് വരുത്തി എൻടിഎ. ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകളാണ് കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരമില്ല. ഈ ചോദ്യം റദ്ദാക്കി മൂല്യനിർണയം നടത്താനാണ് തീരുമാനം. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ ഉണ്ടെന്നും കണ്ടെത്തി. രണ്ട് ഉത്തരങ്ങളും മൂല്യനിർണയത്തിൽ പരിഗണിക്കും.അതേസമയം, നീറ്റിലും ജെ.ഇ.ഇയിലും നിർണായക മാറ്റങ്ങൾക്ക് ശുപാർശ ചെയ്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒൻപത് അംഗ സമിതി. പന്ത്രണ്ടാം ക്ലാസ് മാർക്കിന് 50% വെയിറ്റേജ് നൽകാനാണ് ശുപാർശ. ഇപ്പോൾ ബോർഡ് പരീക്ഷാ

നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്; ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകൾ Read More »

മട്ടന്നൂർ പോളിടെക്‌നിക്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു

മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ച (01.07.2026) നടന്ന കെ.ജി.സി.ഇ (KGCE) കോഴ്സിന്റെ പരീക്ഷയ്ക്കിടയിലാണ് സംഭവം. പരീക്ഷാ ഹാളിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോർത്തുകയും പരീക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ചതി നടത്തുകയും ചെയ്തതിനാണ് പ്രതിയായ വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരീക്ഷാ സമയത്ത് ഹാളിൽ വെച്ച് തന്നെ വിദ്യാർത്ഥിയിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ സിറ്റി പോലീസ്

മട്ടന്നൂർ പോളിടെക്‌നിക്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു Read More »

ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചു. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 82.25 ദശലക്ഷം യൂണിറ്റാണ്. ഉൽപാദനം 10.59 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 71.66ദശലക്ഷം യൂണിറ്റും ഉയർന്ന ആവശ്യകത 4410 മെഗാവാട്ട്

ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി Read More »

സ്കൂട്ടറിലെത്തിയ സംഘം വയോധികയുടെ മാല പൊട്ടിച്ചോടി

പയ്യന്നൂർ: സ്കൂട്ടറിലെത്തിയ സംഘം വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ചോടി. ഇന്ന് (വ്യാഴം) രാവിലെയാണ് സംഭവം. തളിപ്പറമ്പ്, ചിറവക്ക്, മൊട്ടമ്മലിനു സമീപത്തെ എ ഉമാദേവി (68)യുടെ മാലയാണ് നഷ്ടമായത്. മൊട്ടമ്മലിലെ മാളിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉമാദേവി. ഇതിനിടയിലാണ് രണ്ട് പേർ സ്കൂ‌ട്ടറിൽ എത്തിയത്. ഇവരിൽ ഒരാൾ സ്‌കൂട്ടറിൽ തന്നെ ഇരിക്കുകയും രണ്ടാമത്തെയാൾ വഴിയരുകിൽ മൂത്രമൊഴിക്കുകയാണെന്ന നിലയിൽ നിൽക്കുകയുമായിരുന്നു. ഉമാദേവി സമീപത്ത് എത്തിയപ്പോൾ നിൽക്കുകയായിരുന്ന ആൾ കഴുത്തിൽ നിന്നു മാല പൊട്ടിച്ചോടുകയായിരുന്നു. ഉമാദേവി

സ്കൂട്ടറിലെത്തിയ സംഘം വയോധികയുടെ മാല പൊട്ടിച്ചോടി Read More »

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അയൽവാസിയുടെ കാൽ തല്ലിയൊടിച്ചെന്നു പിതാവ്; ആദ്യം കേസ്, പിന്നെ തിരുത്ത്

തിരുവനന്തപുരം മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അയൽവാസിയുടെ കാൽ പിതാവ് തല്ലിയൊടിച്ചു. ജൂൺ 29ന് പോത്തൻകോട് കല്ലുവിള ഭാഗത്താണു സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മർദിച്ചെന്ന് അയൽവാസി നൽകിയ പരാതിയിൽ പെൺകുട്ടിയുടെ പിതാവിനെ ആദ്യം പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. പിന്നീടു ചോദ്യം ചെയ്‌തപ്പോഴാണ് മകളെ ഉപദ്രവിച്ചതിനാണ് ഇയാൾ അയൽവാസിയുടെ കാൽ അടിച്ചൊടിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ടു മണിക്ക് അയൽവാസിയായ നാൽപതുകാരൻ ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തി തൻ്റെ വീട്ടിലേക്കു

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അയൽവാസിയുടെ കാൽ തല്ലിയൊടിച്ചെന്നു പിതാവ്; ആദ്യം കേസ്, പിന്നെ തിരുത്ത് Read More »

പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദനം, കായിക അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

പയ്യന്നൂർ: സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കായികാധ്യാപകനെതിരെ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകൻ രഘുവിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂൺ 22-ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച്, പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജൂലൈ ഒന്നിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അധ്യാപകനെതിരെ ഭാരതീയ

പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദനം, കായിക അധ്യാപകനെതിരെ കേസെടുത്ത് പോലീസ് Read More »

Scroll to Top