മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ച (01.07.2026) നടന്ന കെ.ജി.സി.ഇ (KGCE) കോഴ്സിന്റെ പരീക്ഷയ്ക്കിടയിലാണ് സംഭവം.
പരീക്ഷാ ഹാളിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോർത്തുകയും പരീക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ചതി നടത്തുകയും ചെയ്തതിനാണ് പ്രതിയായ വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരീക്ഷാ സമയത്ത് ഹാളിൽ വെച്ച് തന്നെ വിദ്യാർത്ഥിയിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടിയിരുന്നു.
ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പോലീസ് നിലവിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.


