പയ്യന്നൂർ: സ്കൂട്ടറിലെത്തിയ സംഘം വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ചോടി. ഇന്ന് (വ്യാഴം) രാവിലെയാണ് സംഭവം. തളിപ്പറമ്പ്, ചിറവക്ക്, മൊട്ടമ്മലിനു സമീപത്തെ എ ഉമാദേവി (68)യുടെ മാലയാണ് നഷ്ടമായത്. മൊട്ടമ്മലിലെ മാളിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉമാദേവി. ഇതിനിടയിലാണ് രണ്ട് പേർ സ്കൂട്ടറിൽ എത്തിയത്. ഇവരിൽ ഒരാൾ സ്കൂട്ടറിൽ തന്നെ ഇരിക്കുകയും രണ്ടാമത്തെയാൾ വഴിയരുകിൽ മൂത്രമൊഴിക്കുകയാണെന്ന നിലയിൽ നിൽക്കുകയുമായിരുന്നു. ഉമാദേവി സമീപത്ത് എത്തിയപ്പോൾ നിൽക്കുകയായിരുന്ന ആൾ കഴുത്തിൽ നിന്നു മാല പൊട്ടിച്ചോടുകയായിരുന്നു. ഉമാദേവി വേഗത്തിൽ വീട്ടിലെത്തി വിവരം അറിയിച്ചു. മാലയുടെ ലോക്കറ്റ് മാത്രമാണ് സ്വർണ്ണമായിട്ടുണ്ടായിരുന്നത്.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് എസ്ഐ നിധിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി ഉമാദേവിയുടെ മൊഴിയെടുത്തു.
പൊലീസ് നടത്തിയ പരിശോധനയിൽ മാല മോഷ്ടാക്കളുടേതെന്നു കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു.
രണ്ടു പേർ ഉമാദേവിയെ സ്ക്കൂട്ടറിൽ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
സ്കൂട്ടറിലെത്തിയ സംഘം വയോധികയുടെ മാല പൊട്ടിച്ചോടി


