Latest News

അമ്മ മരിച്ചതിന് പിന്നാലെ മകളെ പീഡിപ്പിച്ച് അച്ഛൻ; കേസെടുത്ത് പൊലീസ്; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനാറ് വയസുകാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചതായി പരാതി. സ്‌കൂളിൽ കൗൺസിലിങ്ങിനിടെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പിതാവിനെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊല്ലം ജില്ലയിലെ സ്കൂ‌ളിലായിരുന്നു വിദ്യാർത്ഥി പഠിച്ചിരുന്നത്. ഇവിടെവെച്ചു നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. വിദേശത്തായിരുന്നു പെൺകുട്ടിയും അമ്മയും അച്ഛനും താമസിച്ചിരുന്നത്. വിദേശത്തുവെച്ച് അമ്മ രോഗം ബാധിച്ച് മരിച്ചു. ഇതിന് ശേഷം പിതാവ് പീഡിപ്പിച്ചതായാണ് കുട്ടി വെളിപ്പെടുത്തിയത്. ആ […]

അമ്മ മരിച്ചതിന് പിന്നാലെ മകളെ പീഡിപ്പിച്ച് അച്ഛൻ; കേസെടുത്ത് പൊലീസ്; സംഭവം പത്തനംതിട്ടയിൽ Read More »

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലിൽ അടച്ചു; ഒളിവിൽ പോയ പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളെന്നു സൂചന

കാസർകോട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലിലടച്ചു. കോട്ടിക്കുളം റെയിൽവെ സ്‌റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ് (29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പള്ളം എന്ന കെ പി ഷെരീഫ് (40), മൈലാട്ടി കൂട്ടപ്പുന്ന, കുറുക്കൻകുന്ന് സ്വദേശിയും നിലവിൽ തച്ചങ്ങാട്, അറബിപ്പള്ളിക്ക് സമീപത്തു താമസക്കാരനുമായ എ ടി മുഹമ്മദ് നൗഷാദ് (39) എന്നിവരെയാണ് ജയിലിൽ അടച്ചത്. പള്ളിക്കര പഞ്ചായത്തിൽ താമസക്കാരിയായ 17 കാരിയാണ് പീഡനത്തിനു ഇരയായത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അറസ്റ്റിലായ മൂന്നു പ്രതികളെയും ജയിലിൽ അടച്ചു; ഒളിവിൽ പോയ പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളെന്നു സൂചന Read More »

ഉറങ്ങാൻ കിടന്ന വീട്ടമ്മ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന വീട്ടമ്മയെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എൻമകജെ പഞ്ചായത്തിലെ പെർള, നൽക്കയിലെ നാരായണൻ്റെ ഭാര്യ ലക്ഷ്‌മി എന്ന നളിനി (60)യാണ് മരിച്ചത്. ബദിഡയുക്ക, കിന്നിംഗാർ, ബീജതക്കട്ടയിലുള്ള മാതൃവീട്ടിനു സമീപത്തെ ഷെഡിലായിരുന്നു താമസം. ഇന്നലെ (വെള്ളി) രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നുരാവിലെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക

ഉറങ്ങാൻ കിടന്ന വീട്ടമ്മ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ Read More »

മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങളിൽ ഇളവ്; നിർദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങൾ പുതുക്കി നൽകാൻ സർക്കാർ നടപടി. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 1,200 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകളെ പരിഗണിക്കണം. 800 സിസി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാല് ചക്രവാഹനങ്ങളും പട്ടികയിൽ ഉൾപ്പെടുത്തണം. ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കിൽ ഇളവ് നൽകണമെന്ന് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. ആദിവാസി – ഗോത്രവർഗ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകട വഴി റേഷൻ ധാന്യം എത്തിച്ചുനൽകുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും

മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങളിൽ ഇളവ്; നിർദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി Read More »

സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചു; കാസർകോട്ടെ 23 കാരനെതിരെ വനിതാ പൊലീസ് പോക്ക്സോ കേസെടുത്തു

കാസർകോട്: സാമൂഹ്യമാധ്യമമായ സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23കാരനെതിരെ കാസർകോട് വനിതാ പൊലീസ് കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കാരനായ മുഹമ്മ് അൻസാർ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. പരിചയത്തിലായതിന് ശേഷം പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്ക. മറ്റൊരു സംഭവത്തിൽ 56കാരനെതിരെ ചീമേനി പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സ്‌കൂളിൽ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ മഴ

സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചു; കാസർകോട്ടെ 23 കാരനെതിരെ വനിതാ പൊലീസ് പോക്ക്സോ കേസെടുത്തു Read More »

മഴ കനക്കുന്നു; ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂർ ജില്ലയ്ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലേർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയിരിക്കുന്നത്. മുൻകൂട്ടി

മഴ കനക്കുന്നു; ഇന്ന് 11 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂർ ജില്ലയ്ക്ക് അവധി Read More »

മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കലക്ടർ

ആലപ്പുഴ മുണ്ടിനീര് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ തുമ്പോളി എസ്എൻവി എൽപി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. സ്‌കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂ‌ളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ജൂലൈ 1 മുതൽ 21 ദിവസത്തേക്ക് മുൻകാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കലക്‌ടർ ഉത്തരവിട്ടത്.

മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കലക്ടർ Read More »

ലഹരിയെ തൂഫാനാക്കി കണ്ണൂർ സിറ്റി പോലീസ്

കണ്ണൂർ |ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനായി കണ്ണൂർ സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തി. ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്’ ന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 111 കേസുകൾ രജിസ്റ്റർ ചെയ്യുകയും 132 പേരെ പിടികൂടുകയും ചെയ്തു. പരിശോധനയിൽ 385 ഗ്രാം എം.ഡി.എം.എയും മറ്റ് മയക്കുമരുന്നുകളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ 40 കിലോയിലധികം കഞ്ചാവും കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ഈ പ്രത്യേക ഓപ്പറേഷനിൽ വിവിധ

ലഹരിയെ തൂഫാനാക്കി കണ്ണൂർ സിറ്റി പോലീസ് Read More »

സെൻസസ് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു; സംഭവം കാസർകോടും കോട്ടയത്തും

കോട്ടയം, കാസർകോട് ജില്ലകളിലാണ് സംഭവം. കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ഏറ്റുമാനൂർ സ്വദേശി വി എസ് ശ്യാംഗോപാലിനെയാണ് പട്ടി കടിയേറ്റത്. കാസർകോട് തൃക്കരിപ്പൂർ തലിച്ചാലത്ത് സെൻസസ് വിവരശേഖരണത്തിനെത്തിയ മുഹമ്മദ് കബീറിനാണ് വളർത്തുനായയുടെ കടിയേറ്റത്. കോട്ടയം/കാസർകോട്: സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു. കോട്ടയം, കാസർകോട് ജില്ലകളിലാണ് സംഭവം. കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ഏറ്റുമാനൂർ സ്വദേശി വി എസ് ശ്യാംഗോപാലിനെയാണ് പട്ടി കടിയേറ്റത്. സെൻസെസിന് എത്തിയ വീട്ടിലെ പട്ടി ആണ് കടിച്ചത്. വയോധിക മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

സെൻസസ് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു; സംഭവം കാസർകോടും കോട്ടയത്തും Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണംസംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ കണക്കിലെടുത്ത് വിവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

Scroll to Top