Latest News

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരികോളിലാണ് സംഭവം. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം Read More »

വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ജില്ലാ കലക്ടർ ഒഴിവാക്കണമെന്ന്

ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി കലക്ടറുടെ നിർദ്ദേശംമണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ സിഎസ്ഐ പള്ളിക്ക് സമീപമുള്ള റോഡിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെയുണ്ടായ മണ്ണൊലിപ്പിൽ സമീപത്തെ ഒരു കെട്ടിടത്തിന് വിള്ളൽ വീണതായും കണ്ടെത്തി. അപകടസാധ്യത കണക്കിലെടുത്ത് ഈ കെട്ടിടത്തിൽ

വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ജില്ലാ കലക്ടർ ഒഴിവാക്കണമെന്ന് Read More »

ചോദ്യപേപ്പറിൽ തന്നെ ഉത്തരവും, കേരള സർവ്വകലാശാലക്ക് ഗുരുതര പിഴവ്; പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ, വിശദീകരണം തേടി

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ പരീക്ഷാ ചോദ്യപേപ്പറിൽ ഗുരുതര പിഴവ്. ചോദ്യപേപ്പറിൽ തന്നെ ഉത്തരവും പ്രിന്റ് ചെയ്തുവന്നു. ഇന്ന് നടന്ന ബിഎസ്‌സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ആണ് പിഴവ് കണ്ടെത്തിയത്. അഞ്ചാം ചോദ്യത്തിനൊപ്പം ആണ് ഉത്തരവും പ്രിൻ്റ് ചെയ്‌തത്. സംഭവം പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണം തേടുകയും ചെയ്തു.

ചോദ്യപേപ്പറിൽ തന്നെ ഉത്തരവും, കേരള സർവ്വകലാശാലക്ക് ഗുരുതര പിഴവ്; പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ, വിശദീകരണം തേടി Read More »

നഴ്സിങ് പ്രവേശനം ഹയർ സെക്കൻഡറിക്കാർക്ക് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിൻ്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (GNM), ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ANM) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 വരെ ഓൺലൈനായി അപേക്ഷ നൽകാം. ജി എൻ എം, എ എൻ എം എന്നീ കോഴ്സുകൾക്ക് ഒരു അപേക്ഷ മതി. അപേക്ഷ സമർപ്പിക്കുമ്പോൾ താൽപ്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാം. ജിഎൻഎം കോഴ്‌സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്കോടെ

നഴ്സിങ് പ്രവേശനം ഹയർ സെക്കൻഡറിക്കാർക്ക് അപേക്ഷിക്കാം Read More »

കാസർകോട് ജില്ലയിൽ സ്വകാര്യ ബസ് സമരം പൂർണ്ണം: സാധാരണയാത്രക്കാർ വിഷമത്തിൽ

കാസർകോട്: കെഎസ്ആർടിസി വനിതകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസർകോട്ട് സ്വകാര്യ ബസ് സർവ്വീസ് ഇന്ന് നിറുത്തിവച്ചു. ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ, തൊഴിലാളികൾ, കുടുംബാംഗങ്ങൾ എന്നിവർ കളക്ടറേറ്റ് മാർച്ച് നടത്തുന്നുണ്ട്. അണങ്കൂരിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കളക്ടറേറ്റിലെത്തി ധർണ്ണനടത്തും. സമരം യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. വനിതകളൊഴികെയുള്ള യാത്രക്കാർക്ക് കെഎസ്ആർടിസിയിൽ കയറിപ്പറ്റാനാകാത്ത സ്ഥിതിയാണ്. ഓട്ടോ ചാർജിലെ വർധനവ് മൂലം അതിനും കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികളും വിദ്യാർത്ഥികളും സാധാരണക്കാരായ മറ്റു യാത്രക്കാരും. വനിതകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതോടെ സ്വകാര്യ

കാസർകോട് ജില്ലയിൽ സ്വകാര്യ ബസ് സമരം പൂർണ്ണം: സാധാരണയാത്രക്കാർ വിഷമത്തിൽ Read More »

പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; സർക്കാരിന് നിയമോപദേശം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും. ഇത് സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലൻസിന് കൈമാറാനുള്ള നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങൾ തേടുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും. കേസ് അഴിമതി നിരോധന പരിധിയിൽ വരുമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പിഎസ്‌സി സംസ്ഥാന സർക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലൻസ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ട്. എന്നാൽ ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്സി ചെയർമാനോ അംഗങ്ങൾക്കോ എതിരെ നടപടിയെടുക്കാൻ സർക്കാരിനാകില്ല. അതേസമയം

പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; സർക്കാരിന് നിയമോപദേശം Read More »

കണ്ണൂരിൽ മാതാപിതാക്കൾക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി.

മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ ഒഴുക്കിൽപ്പെട്ട മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടികയിലെ പി ടി പി ജാബിറിൻ്റെ മകൻ മുഹമ്മദ് നജ്‌മാനാണ് മരിച്ചത്. ഞായർ വൈകിട്ട് അഞ്ചിന് പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടിലാണ് കുളിക്കാനിറങ്ങിയത്. കുറുമാത്തൂർ ചൊറുക്കളയിൽ ഉപ്പൂപ്പ കെ പി ഉമ്മറിൻ്റെ വീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഇവിടെനിന്നാണ് രണ്ട് കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് കുളിക്കാനെത്തിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ മുഹമ്മദ് നജ്‌മാൻ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

കണ്ണൂരിൽ മാതാപിതാക്കൾക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. Read More »

പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാർത്ഥിനി പറയുന്നത്.സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. അതിൽ ഒരാൾ പെൺകുട്ടിയാണ്. അഞ്ച് പേർ തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ആറാമത്തെയാളുടെ വീട്ടിൽ വെച്ചും

പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു Read More »

സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങൾക്കും വില കൂടി

കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തു‌ക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളർത്തൽ കർഷകർ പ്രതിസന്ധിയിലായി.കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വർദ്ധിച്ചതും കർഷകർക്ക് തിരിച്ചടിയാണ്. ഇതോടെ ഓണം സീസണിൽ കോഴിയിറച്ചി വിലയും ഉയരും. വിലനിയന്ത്രണത്തിന് സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് സംഘടനകളുടെ ആവശ്യം.അതേസമയം, സംസ്ഥാനത്ത് പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് വിലക്കയറ്റം.

സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങൾക്കും വില കൂടി Read More »

സർവീസ് നഷ്ടത്തിൽ; തിങ്കളാഴ്‌ച കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കും

കാസർകോട്: ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്‌ച പണിമുടക്കും. പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണിത് സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ട്രേഡ് യൂനിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ പ്രിയദർശിനി പദ്ധതി നടപ്പാക്കിയത്. ദിവസം 3000 രൂപവരെ നഷ്ടം വരുന്നതായി ഉടമകൾ പറയുന്നു. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാരിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സർവീസ് നഷ്ടത്തിൽ; തിങ്കളാഴ്‌ച കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ പണിമുടക്കും Read More »

Scroll to Top