പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാർത്ഥിനി പറയുന്നത്.സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. അതിൽ ഒരാൾ പെൺകുട്ടിയാണ്. അഞ്ച് പേർ തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ആറാമത്തെയാളുടെ വീട്ടിൽ വെച്ചും പീഡനം നടന്നുവെന്നാണ് മൊഴി. കൗൺസിലിംഗിന് പിന്നാലെ സ്‌കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സംഭവം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top