Latest News

വയനാട് മണ്ണിടിച്ചിലിൽ നാല് മരണം; മരണ മുഖത്ത് നിന്ന് അത്ഭുത രക്ഷപ്പെടൽ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വയനാട്: വയനാട് കള്ളാടിയിൽ നാല് പേരുടെ മരണത്തിനിടെയാക്കിയ മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിലിൽ നിന്ന് അഞ്ച് പേർ തലനാരിഴ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. നിലവിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ […]

വയനാട് മണ്ണിടിച്ചിലിൽ നാല് മരണം; മരണ മുഖത്ത് നിന്ന് അത്ഭുത രക്ഷപ്പെടൽ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് Read More »

ബുള്ളറ്റിൽ എംഡിഎംഎ കടത്ത്; തൃക്കരിപ്പൂരിൽ രണ്ട് യുവാക്കൾ പിടിയിൽ, പിടിയായ മുനീർ ജില്ലയിലെ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനി

കാസർകോട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ചന്തേര പൊലീസ് തൃക്കരിപ്പൂരിൽ നടത്തിയ റെയ്‌ഡിൽ 1.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. മാടക്കാൽ സ്വദേശി എം കെ മുനീർ(39), പയ്യന്നൂർ കവ്വായി സ്വദേശി മുഹമ്മദ് സാജിദ്(35) എന്നിവരാണ് പിടിയിലായത്. എസ്ഐ എം അജ്‌മലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി പത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. തൃക്കരിപ്പൂർ ഷാബാ ഷെട്ടി റോഡ് ജംങ്ഷനിൽ ബുള്ളറ്റിൽ സഞ്ചരിക്കവേ പ്രതികൾ പൊലീസിനെ കണ്ട് തിരിച്ചുപോകാൻ ശ്രമിച്ചു. പൊലീസ് ഇരുവരെയും പിന്തുടർന്ന് പിടികൂടി.

ബുള്ളറ്റിൽ എംഡിഎംഎ കടത്ത്; തൃക്കരിപ്പൂരിൽ രണ്ട് യുവാക്കൾ പിടിയിൽ, പിടിയായ മുനീർ ജില്ലയിലെ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനി Read More »

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചില്‍: നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചില്‍. വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തി പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിട്ടില്ല. തുരങ്കപാതയില്‍ നിര്‍മാണ് നടക്കുന്നതിനാല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയമുണ്ട്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. രണ്ടു പേരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരുക്ക് ?ഗുരുതരല്ല. തുടര്‍ച്ചയായ

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചില്‍: നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു Read More »

ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു; മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ (22)യാണ് കൊല്ലപ്പെട്ടത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം ഉസ്ബക്കിസ്ഥാനിൽ അറസ്റ്റിലായി. പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം (23) ആണ് അറസ്റ്റിലായത്. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു.കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ദിവസം മുൻപാണ്

ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു; മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി അറസ്റ്റിൽ Read More »

ഫിക്സഡ് ചാര്‍ജ് ഉയര്‍ന്നേക്കും, രാത്രിയില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ ചെലവ്; കെഎസ്‌ഇബിയുടെ പുതിയ താരിഫ് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ ബാധിക്കുന്ന പുതിയ താരിഫ് പരിഷ്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ച്‌ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്‌ഇബി). 2027 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയന്ത്രണ കാലയളവിലേക്കുള്ള (2027-2032) വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നതിനായുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എനർജി ചാർജില്‍ വലിയ വർധന പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും ഫിക്സഡ് ചാർജില്‍ നേരിയ വർധനയുണ്ടാകുമെന്നാണ് സൂചന. പുതിയ നിരക്ക് നിർദേശങ്ങള്‍ തയ്യാറാക്കുന്നതിനായി വിവിധ വിഭാഗങ്ങളില്‍ നിന്ന് റിപ്പോർട്ടുകള്‍ കെഎസ്‌ഇബി തേടിയിട്ടുണ്ട്. നിരക്കുവർധന സംബന്ധിച്ച അപേക്ഷ നവംബറിന് മുമ്പായി സമർപ്പിക്കണമെന്നാണ്

ഫിക്സഡ് ചാര്‍ജ് ഉയര്‍ന്നേക്കും, രാത്രിയില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ ചെലവ്; കെഎസ്‌ഇബിയുടെ പുതിയ താരിഫ് നീക്കം Read More »

ഇടിവ് തുടർന്ന് പൊന്ന്! ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 1000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് 1,06,520 രൂപയും ഗ്രാമിന് 13,315 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,526 രൂപയും, പവന് 1,16,208 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,894 രൂപയും പവന് 87,152 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 250 രൂപയും കിലോഗ്രാമിന് 2,50,000 രൂപയുമാണ് ഇന്നത്തെ

ഇടിവ് തുടർന്ന് പൊന്ന്! ഇന്നത്തെ സ്വർണവില അറിയാം Read More »

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇടപെട്ട് മന്ത്രി

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരത്തിനായി ഇടപെട്ട് മന്ത്രി ടി സിദ്ദിഖ്ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്, വയനാട് കളക്ടർമാർക്ക് സംയുക്തമായി നിർദേശം നൽകിയതായി മന്ത്രി അറിയിച്ചിരുന്നു. കുരുക്കഴിക്കാൻ സുപ്രധാന തീരുമാനങ്ങളാണുണ്ടായിരിക്കുന്നത്. സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരാഴ്‌ചയ്ക്കുള്ളിൽ ഒരുക്കും. ചുരത്തിൽ ആർആർടി രൂപീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ക്രെയിൻ സർവീസ് ആരംഭിക്കും. ചുരത്തിൽ കൺട്രോൾ റൂമുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചുരം 6, 7, 8 വളവുകളിലെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രത്യേകം യോഗം ചേരുമെന്നും ടി സിദ്ദിഖ്

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇടപെട്ട് മന്ത്രി Read More »

തീരദേശ ന്യൂനമർദ്ദ പാത്തി; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യത; യെലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമേ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നാളെയും മഴ മുന്നറിയിപ്പ്

തീരദേശ ന്യൂനമർദ്ദ പാത്തി; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യത; യെലോ അലർട്ട് Read More »

മലയാളികൾക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ അധികമായി സർവീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകളുണ്ടായേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വൈകാതെ പ്രതീക്ഷിക്കാം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസ്. പ്രത്യേക ട്രെയിനുകളുടെ സർവീസ് സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികൾക്ക് ഏറെ ആശ്വാസമാകും സ്പെഷൽ ട്രെയിനുകളുടെ പ്രഖ്യാപനം. ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ

മലയാളികൾക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി Read More »

വാഹനാപകടത്തിൽ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: അമ്പൂരിയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മൂന്നുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവം. വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ മൂന്ന് വയസ്സുകാരിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിൽ വെച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാൻ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കുട്ടിയുടെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാൻഡ് ബ്രേക്കിന്റെ പ്രശ്‌നം മൂലം മുന്നോട്ട്

വാഹനാപകടത്തിൽ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു Read More »

Scroll to Top