Latest News

നാടിനെ നടുക്കിയ കൊടും ക്രൂരത; നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയുടെ വിധി ഇന്ന്

സജിതാ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് ചെന്താമര സുധാകരനെയും ലക്ഷ്‌മിയെയും വെട്ടിക്കൊലപ്പെടുത്തിയത് പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ വിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിന് ശേഷം കോടതി വിധി പറയുന്നത്.

നാടിനെ നടുക്കിയ കൊടും ക്രൂരത; നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയുടെ വിധി ഇന്ന് Read More »

വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വൻ കവർച്ച; അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, സംഭവം പൈവളിഗെ, കയ്യാറിൽ

കാസർകോട്:പൈവളിഗെ പഞ്ചായത്തിലെ കയ്യാറിൽ വീട്ടിൽ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപെട്ടു. പാലക്കാട്ടെ ഹോട്ടൽ വ്യാപാരിയായ യൂസഫിൻ്റെ വീട്ടിൽ ഇന്ന് (ഞായർ ) രാത്രി 7.30 മണിക്കും എട്ടര മണിക്കും ഇടയിലാണ് കവർച്ച നടന്നത്. യൂസഫിൻ്റെ ഭാര്യ മൈമൂനയും മൂന്നു മക്കളാണ് വീട്ടിൽ താമസം. ഇവർ രാത്രി ഏഴരമണിയോടെ കയ്യാർ പള്ളിയിൽ സ്വലാത്തിന് പോയതായിരുന്നു. എട്ടര മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ അലമാരകൾ തുറന്നു കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം നഷ്ടപ്പെട്ടതായി

വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വൻ കവർച്ച; അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, സംഭവം പൈവളിഗെ, കയ്യാറിൽ Read More »

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി; അജിത് കുമാറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്യൂ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മർദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ഉപദേഷ്‌ടാവുമായി മന്ത്രി ചർച്ച നടത്തി. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാൽ എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. നിയമോപദേശം ലഭിച്ചാൽ പിന്നാലെ ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് മന്ത്രിക്ക് കൈമാറും. കേസ് അട്ടിമറിക്കാൻ എം

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി; അജിത് കുമാറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി Read More »

ഉടുതുണി മാറ്റിയും മർദ്ദിച്ചു; കാസർകോട് യുവാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമെന്ന് പരാതി

കാസർകോട്: കാസർകോട് ബദിയടുക്കയിൽ കസ്റ്റഡി മർദ്ദനമെന്ന് പരാതി. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മർദ്ദനമേറ്റ അജിത്തിന്റെ കുടുംബം രംഗത്ത്. യാതൊരു തെറ്റും ചെയ്യാതെയാണ് പൊലീസ് അജിത്തിനെ മർദ്ദിച്ചതെന്നാണ് പരാതി. രാത്രി വീട്ടിലെത്തി ബലം പ്രയോഗിച്ചാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ മുന്നിൽ വെച്ച് അജിത്തിനെ മർദ്ദിച്ചതായും പരാതിയുണ്ട്. പൊലീസ് വാഹനമില്ലാതെ മഫ്‌തിയിലാണ് പൊലീസുകാർ വന്നതെന്നും ഇവർ ആരോപിക്കുന്നു. പൊലീസ് കേസിനെ കുറിച്ച് ഒരു കാര്യവും ബന്ധുക്കളോട് പറഞ്ഞില്ലെന്നും ആരോപണമുണ്ട്. സ്റ്റേഷനിൽ വെച്ചും പൊലീസ് അജിത്തിനെ കൂരമായി

ഉടുതുണി മാറ്റിയും മർദ്ദിച്ചു; കാസർകോട് യുവാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമെന്ന് പരാതി Read More »

വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തിൽ ആലപിക്കണമെന്നാണ് പുതിയ മാർഗനിർദേശം. സംസ്ഥാന ഗീതം ഇല്ലെങ്കിൽ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്. വന്ദേമാതരത്തിൽ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്നും നിർദേശമുണ്ട്. ദേശീയഗീതത്തിൻ്റെ ഔദ്യോഗിക ആലാപന സമയം 3മിനിറ്റും 10 സെക്കൻ്റുമാണ്. ദേശിയ ഗാനം അലപിക്കുമ്പോൾ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്നും

വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ Read More »

‘നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ച് നിൽക്കേണ്ടതില്ല’, മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

ദില്ലി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നുമാണ് പിണറായി പറഞ്ഞത്. ദില്ലിയിലെ കേന്ദ്ര കമ്മറ്റി യോഗത്തിൽ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്‌തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്‌തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി

‘നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ച് നിൽക്കേണ്ടതില്ല’, മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ Read More »

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ ജനകീയ പ്രതിഷേധം; രണ്ട് വയസുകാരന്റെ മരണത്തിൽ അനാസ്ഥയെന്ന് ആരോപണം

പയ്യന്നൂർ: അനസ്തേഷ്യ പിഴവ് മൂലം ചികിത്സയിലിരുന്ന രണ്ട് വയസുകാരൻ മരണപ്പെട്ടതിനെ തുടർന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ വ്യാപക ജനകീയ പ്രതിഷേധം. കുട്ടിയ്ക്ക് അനസ്തേഷ്യ നൽകിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും വലിയൊരു ജനക്കൂട്ടവും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുകyയായിരുന്നു . ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ ജനകീയ പ്രതിഷേധം; രണ്ട് വയസുകാരന്റെ മരണത്തിൽ അനാസ്ഥയെന്ന് ആരോപണം Read More »

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; 19കാരൻ പിടിയിൽ

പാലക്കാട്: കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. 66 വയസുകാരിയായ സരസമ്മാളിൻ്റെ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം. ജൂൺ പത്തിനാണ് സരസമ്മാളിനെ കാണാതായത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. പ്രദേശവാസിയായ യുവാവ് സംഭവത്തിൽ പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. കവർച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച പതിനേഴുകാരനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സരസമ്മാളിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അതിൻ്റെ ഭാഗമായുളള

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; 19കാരൻ പിടിയിൽ Read More »

കാസർകോട് കടപ്പുറത്ത് തലവേർപ്പെട്ട നിലയിൽ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം

കാസർകോട്: കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേർപ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തിൽ ബേക്കൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ കാലിലെ മാംസഭാഗങ്ങളും വേർപ്പെട്ട നിലയിലാണ്. അസ്ഥികൾ പുറത്തേക്ക് തള്ളിയിട്ടുണ്ട്. തലവേർപ്പെട്ട നിലയിലായതിനാൽ മുങ്ങിമരണമാകാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയിൽപ്പെട്ട് ഒഴുകിയെത്തിയതാണോ എന്നും സംശയമുണ്ട്.ഇന്ന് രാവിലെയാണ് മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ അടുത്തെത്തി നോക്കുമ്പോഴാണ് മൃതദേഹത്തിന് തലയില്ലെന്ന്

കാസർകോട് കടപ്പുറത്ത് തലവേർപ്പെട്ട നിലയിൽ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം Read More »

ചികിത്സാ പിഴവ് ആരോപണം; രണ്ടര വയസ്‌കാരൻ്റെ മരണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കുടുംബം

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യയ്ക്ക് പിന്നാലെ രണ്ടര വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കുടുംബം. മാനേജ്മെൻ്റിനും ഡോക്ടർമാർക്കും എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിക്ക് മുന്നിൽ ആയിരിക്കും പ്രതിഷേധിക്കുക എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും വിവരമുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ച് പ്രതിഷേധിക്കുമെന്നും ബന്ധുക്കൾ പറയുന്നു.മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംഭവത്തിൽ കുടുംബം

ചികിത്സാ പിഴവ് ആരോപണം; രണ്ടര വയസ്‌കാരൻ്റെ മരണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കുടുംബം Read More »

Scroll to Top