കൊച്ചി: ഭംഗികൊണ്ടും വലുപ്പം കൊണ്ടും കേരളത്തിലെ ഏറ്റവും മികച്ച പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടിൽനിന്ന് 106 കോടി മുടക്കി നിർമിച്ച പാലമാണ് നാടിന് സമർപ്പിച്ചത്. കേരളത്തിൽ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും നീളംകൂടിയ പാലമാണിത്. പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് ഇന്ന് യഥാർഥ്യമായത്. ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. ഉച്ചയോടെ പെരുമ്പളം പാലത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമെത്തി. തുടർന്ന് നാട മുറിച്ചുകൊണ്ട് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തു.
പെരുമ്പളത്തുകാർക്ക് സ്വപ്പ്ന സാഫല്യം; കേരളത്തിലെ ഏറ്റവും വലിയ പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി, ആഘോഷതിമിർപ്പിൽ ๓วรั


