കാസർകോട്: എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. രാവണീശ്വരം കരിപ്പാടക്കൻ ഹൗസിലെ പി. കുഞ്ഞിരാമൻ (57) ആണ് മരിച്ചത്. മുൻ പ്രവാസിയാണ്.ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇദ്ദേഹത്തെ എലി വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ഏതോ മാനസിക വിഷമമാണ് ആത്മഹത്യക്കു കാരണമെന്നു സംശയിക്കുന്നു. ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
ഭാര്യ: രത്ന. മക്കൾ: അഭിനവ്,ആഷിഷ് .
രാവണീശ്വരത്തെ വ്യാപാരി എലി വിഷം കഴിച്ച് മരിച്ചു


