കാസർകോട്: യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തളങ്കര സിറാമിക്‌സ് റോഡിനു സമീപത്തെ നിസാമുദ്ദീന്റെ ഭാര്യ സബാനത്ത് (23), മൂന്നു വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും കാണാതായതെന്നു ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
രാജപുരത്ത് അംഗൻവാടിയിലേയ്ക്ക് പോയ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായതായും പരാതി ഉയർന്നു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടോടി ചീമുള്ളടുക്കത്തെ സിനോജിൻ്റെ ഭാര്യ ആർ രജിത (33) മൂന്നു വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്‌ച രാവിലെ മകനെയും കൂട്ടി പേരടുക്കം അംഗൺവാടിയിലേയ്ക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുവായ കെ ഹരികൃഷ്‌ണൻ നൽകിയ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തളങ്കരയിൽ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായി; രാജപുരത്തും യുവതിയെയും മകനെയും കാണാനില്ല


