ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ
കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ഒരേ രാത്രിയിൽ നാല് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17-കാരനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് 17 കാരൻ മോഷണ പരമ്പര നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കണ്ണാടിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു കവർച്ച. കടകളുടെ ചുമർ കുത്തിത്തുറന്നാണ് അകത്ത് കടന്നത്. പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച ചെയ്യാനായിരുന്നു ശ്രമം. പുലർച്ചെയോടെ നാട്ടുകാർക്ക് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ 17-കാരൻ അടുത്തിടെയാണ് തലശ്ശേരി ജുവനൈൽ […]









