Latest News

സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു

തൃശൂർ : പ്രശസ്‌ത ചലച്ചിത്ര സഹസംവിധായകൻ വിജീഷ് ഐ കെ (45) മസ്തിഷ്ക സംബന്ധമായ രോഗത്താൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂർ സ്വദേശിയാണ്. ടീൻസ്, ഓടും രാജ ആടും റാണി, ദേവയാനം, പത്രോസിൻ്റെ പടപ്പുകൾ തുടങ്ങിയവയാണ് പ്രവർത്തിച്ച പ്രധാന സിനിമകൾ. അച്ഛൻ: കൃഷ്ണൻ അമ്മ: രത്ന. സഹോദരങ്ങൾ: കിഷോർ കുമാർ, കൃജിത്ത്, രമ്യ.

സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു Read More »

ട്രാക്ടർ മറിഞ്ഞു സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

മലപ്പുറം: എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂരിലെ ക്രഷറിയിൽ ട്രാക്ടർമറിഞ്ഞു സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കോട്ടയത്തെ വിൻസെൻ്റ് എന്നയാളാണ് ദാരുണമായി മരിച്ചത്. ട്രാക്ടർ വെള്ളം നിറയ്ക്കാനാണ് ക്രഷറിയിൽ എത്തിയതെന്നു പറയുന്നു. എടവണ്ണ പൊലീസ് സംഭവത്തിൽ കേസെടുത്തു.

ട്രാക്ടർ മറിഞ്ഞു സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു Read More »

എൽപിജി കിട്ടാനില്ല; കേരളത്തിലടക്കം ഹോട്ടലുകൾ പൂട്ടിത്തുടങ്ങി, 90 ലക്ഷം പേരുടെ ‘അന്നം’ മുട്ടും, നിയന്ത്രണം മുറുക്കി കേന്ദ്രം

ഇറാനും ഇസ്രയേലി-യുഎസ് സഖ്യവും തമ്മിലെ യുദ്ധം ഒടുവിൽ ഇന്ത്യയിലെ ‘അടുക്കള’യ്ക്കും ആഘാതമാകുന്നു. എൽപിജി ക്ഷാമം അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്‌റ്ററൻ്റുകൾ പൂട്ടിത്തുടങ്ങി. കേരളത്തിലും എൽപിജി വിതരണം ഏറക്കുറെ സ്‌തംഭിച്ചെന്നും നിരവധി ഹോട്ടലുകൾ അടച്ചുവെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.

എൽപിജി കിട്ടാനില്ല; കേരളത്തിലടക്കം ഹോട്ടലുകൾ പൂട്ടിത്തുടങ്ങി, 90 ലക്ഷം പേരുടെ ‘അന്നം’ മുട്ടും, നിയന്ത്രണം മുറുക്കി കേന്ദ്രം Read More »

മകളുമായി സംസാരിച്ചതിൻ്റെ ദേഷ്യത്തിൽ യുവാവിനെ ട്രെയിനിൽ നിന്നു ചവിട്ടി തള്ളിയിട്ടു; ട്രാക്കിൽ നിന്നു മൃതദേഹം കണ്ടെടുത്തു

പാലക്കാട്: കൊട്ടേക്കാട് കാഞ്ഞിരക്കടവ് റെയിൽവേ മേൽപാലത്തിനു താഴെ യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ആർ.മുകേഷിനെയാണ് (22) 9ന് ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞിരക്കടവ് പുഴയുടെ സമീപത്തെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. മുകേഷിനൊപ്പം ട്രെയിനിൽ യാത്ര ചെയ്തിരുന്ന അയൽവാസിയും സുഹൃത്തുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷിനെ ഇയാൾ ട്രെയിനിൽ നിന്നു തള്ളിയിട്ടതാണെന്നു പൊലീസ് പറഞ്ഞു.

മകളുമായി സംസാരിച്ചതിൻ്റെ ദേഷ്യത്തിൽ യുവാവിനെ ട്രെയിനിൽ നിന്നു ചവിട്ടി തള്ളിയിട്ടു; ട്രാക്കിൽ നിന്നു മൃതദേഹം കണ്ടെടുത്തു Read More »

നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സർക്കാർ സമർപ്പിച്ചത്.കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികൾക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് Read More »

ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയുടെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു; തലയോട്ടി പൊട്ടി 28കാരൻ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയിൽ ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയായ യുവാവിൻ്റെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ 28കാരൻ്റെ തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത്.’നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല’ എന്ന സന്ദേശമാണ് ഭർത്താവ് കണ്ടത്. ഇതിനെ തുടർന്നായിരുന്നു മർദനം.

ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയുടെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു; തലയോട്ടി പൊട്ടി 28കാരൻ ഗുരുതരാവസ്ഥയിൽ Read More »

വിവാഹ വാഗ്ദാനം നൽകി വിവാഹമോചിതയെ പീഡിപ്പിച്ചു; 2 തവണ ഗർഭിണിയായി, ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ വിവാഹവാഗ്ദാനം നൽകി വിവാഹമോചിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ. പാലാരിവട്ടം സ്വദേശിയായ അയൂബിയാണ് അറസ്റ്റിലാണ്. തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരി.2022ലാണ് അയൂബിയെ യുവതി പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഇയാൾ 2024 മുതൽ 2026 ജനുവരി വരെ പീഡിപ്പിച്ചു. കൊച്ചിയിലെ അപ്പാർട്ട്മെൻ്റുകളിൽ വച്ചായിരുന്നു പീഡനം. രണ്ടു തവണ ഗർഭിണിയായ യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ നഗ്നചിത്രങ്ങൾ പകർത്തിയ

വിവാഹ വാഗ്ദാനം നൽകി വിവാഹമോചിതയെ പീഡിപ്പിച്ചു; 2 തവണ ഗർഭിണിയായി, ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ Read More »

മന്ത്രിസ്ഥാനം തെറിക്കുമോ? വിവാദങ്ങൾക്കിടെ മന്ത്രി ഗണേഷ് കുമാർ തലസ്ഥാനത്തേക്ക്, നിർണായക യോ ഗത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മന്ത്രി ഗണേഷ് കുമാർ തലസ്ഥാനത്തേക്ക്. തിരുവനന്തപുരത്ത് പത്തുമണിക്ക് നടക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാനാണ് ഗണേഷിന്റെ യാത്ര. രാവിലെ 9 മണിയോടെയാണ് വാളകത്തെ വീട്ടിൽ നിന്ന് മന്ത്രിയും സംഘവും പുറപ്പെട്ടത്. ഭാര്യ ഉന്നയിച്ച ആരോപണങ്ങളിൽ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അതേസമയം, ഘടകകക്ഷിയോഗത്തിൽ ആരോപണങ്ങൾ കുടുംബകാര്യമാണെന്ന് ഗണേഷ് വിശദീകരിക്കുമെന്നാണ് വിവരം. മന്ത്രിക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന നിലപാടിലാണ് എൽഡിഎഫ്.അതേസമയം, വാളകത്ത് മന്ത്രിയുടെ വീട്ടിലുണ്ടായ സംഭവങ്ങളിൽ ഇന്റലിജൻസ് വിശദമായ റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്ന് ഇന്റലിജൻസ് വ്യക്തമാക്കി. കൈയേറ്റത്തിൽ

മന്ത്രിസ്ഥാനം തെറിക്കുമോ? വിവാദങ്ങൾക്കിടെ മന്ത്രി ഗണേഷ് കുമാർ തലസ്ഥാനത്തേക്ക്, നിർണായക യോ ഗത്തിൽ പങ്കെടുക്കും Read More »

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച; അഞ്ചലിൽ പൂജാരി പൊലീസ് പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി(40)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലായാണ് സജിത്ത് പോറ്റി കവർച്ച നടത്തിയത്. ഇയാൾക്കെതിരെ 25ഓളം കവർച്ചാ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.അഞ്ചൽ വടമൺ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് സുജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ ക്ഷേത്രത്തിൽ പോറ്റി കവർച്ച നടത്തിയത്. ക്ഷേത്രത്തിൻ്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത്

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച; അഞ്ചലിൽ പൂജാരി പൊലീസ് പിടിയിൽ Read More »

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; ആര്യനാട് 21കാരൻ ജീവനൊടുക്കി

തിരുവനന്തപുരം: ലോൺ ആപ്പ് വഴി പണം എടുത്ത് തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയുള്ള ഭീഷണിയെ തുടർന്ന് 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. ഈമാസം ആറിന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ്, മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്.

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; ആര്യനാട് 21കാരൻ ജീവനൊടുക്കി Read More »

Scroll to Top