‘കൈവശമുള്ള മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരം മോഹൻലാൽ മറച്ചുവച്ചു’; ദുരൂഹതയുണ്ടെന്ന് പരാതിക്കാരൻ
കൊച്ചി: നടൻ മോഹൻലാലിൻറെ കൈവശമുള്ല മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പരാതിക്കാരന്റെ അഭിഭാഷകൻ രംഗത്ത്. രണ്ടുജോഡി ആനക്കൊമ്പിൻ്റെ വിവരങ്ങൾ മാത്രം വെളിപ്പെടുത്തി മൂന്ന് ജോഡി ആദ്യം മറച്ചുവച്ചതിൽ ദുരൂഹതയുണ്ടെന്നും ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും അഡ്വ. എബ്രഹാം പി മീഞ്ചങ്കര ആവശ്യപ്പെട്ടു. തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹൻലാലിന്റെ വെളിപ്പെടുത്തൽ. പുതിയതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആനക്കൊമ്പുകൾ തനിക്ക് സമ്മാനമായി കിട്ടിയതാണെന്നാണ് മോഹൻലാൽ […]









