Latest News

ശബരിമലയിലെ പൂജാ സാധനങ്ങൾ; ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം തള്ളി, 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിൽ അഷ്‌ടാഭിഷേകം, നിത്യ പൂജ തുടങ്ങിയ വഴിപാടുകൾക്ക് ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്‌മൂലം ഹൈക്കോടതി തള്ളി. കഴിഞ്ഞ 10 വർഷത്തിനിടെ അഷ്‌ടാഭിഷേകം, മഹാ നിവേദ്യം, ഗണപതി ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് വി രാജ വിജയരാഘവനും ജസ്റ്റിസ് കെ വി ജയകുമാറും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുനിൽ കുമാർ […]

ശബരിമലയിലെ പൂജാ സാധനങ്ങൾ; ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം തള്ളി, 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ് Read More »

കാസർകോട് തെങ്ങ് വീണ് വയോധികന് ദാരുണാന്ത്യം; അപകടം സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്ത് ഇരിക്കുമ്പോൾ

കാസർകോട്: തെങ്ങ് വീണ് വയോധികന് ദാരുണാന്ത്യം. പെർവാർഡ് കടപ്പുറത്തെ അബ്ദുള്ള(65) ആണ് മരിച്ചത്. ഇന്ന് രാവിലെ സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്ത് ഇരിക്കുമ്പോളായിരുന്നു സംഭവം. ഉണങ്ങിയ തെങ്ങ് ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട് തെങ്ങ് വീണ് വയോധികന് ദാരുണാന്ത്യം; അപകടം സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്ത് ഇരിക്കുമ്പോൾ Read More »

‘ടാർഗറ്റ് തികച്ചില്ലെങ്കിൽ മർദ്ദനം’; ഭിക്ഷാടന സംഘത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ മൊഴിയിൽ കേസെടുക്കാൻ CWC

ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പട്ട 14കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ കേസെടുത്ത് അന്വേഷണം നടത്താൻ എസ്പിക്ക് നിർദ്ദേശം നൽകി ശിശുക്ഷേമസമിതി. പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് സിഡബ്ല്യുസി ചെയർപേഴ്‌സൺ ഗീത പറഞ്ഞു. കഴിഞ്ഞ ദിവസം സിഡബ്ല്യുസി സംരക്ഷണത്തിനേറ്റെടുത്ത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നതെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. കേരളത്തിൽ ഹോസ്റ്റൽ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ നൽകാമെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഇരുപതോളം കുട്ടികളാണ് സംഘത്തിലുള്ളത്. സംഘത്തിന്റേത് സംസ്ഥാന വ്യാപകമായ

‘ടാർഗറ്റ് തികച്ചില്ലെങ്കിൽ മർദ്ദനം’; ഭിക്ഷാടന സംഘത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ മൊഴിയിൽ കേസെടുക്കാൻ CWC Read More »

സ്വർണവിലയിൽ കനത്ത തകർച്ച; കേരളത്തിൽ ഒറ്റയടിക്ക് 3160ൻ്റെ ഇടിവ്, പവൻവില ഒരു ലക്ഷത്തിന് താഴേക്ക്?

സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 395 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13645 രൂപയിലേക്ക് എത്തി. പവൻവിലയിൽ 3160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 109160 രൂപയിലേക്ക് കൂപ്പുകുത്തി. 22 കാരറ്റ് സ്വർണത്തിന് പുറമെ 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 11270 രൂപയിലേക്ക് താഴ്ന്ന‌ിട്ടുണ്ട്. സ്വർണത്തോടൊപ്പം വെള്ളി വിപണിയിലും നേരിയ ഇടിവുകൾ പ്രകടമാണ്, നിലവിൽ സാധാരണ വെള്ളി ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം

സ്വർണവിലയിൽ കനത്ത തകർച്ച; കേരളത്തിൽ ഒറ്റയടിക്ക് 3160ൻ്റെ ഇടിവ്, പവൻവില ഒരു ലക്ഷത്തിന് താഴേക്ക്? Read More »

നെയ്യാറ്റിൻകരയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വർണം, വെള്ളി ആഭരണങ്ങൾ കാണാനില്ല; തിരുവാഭരണ കമ്മീഷൻ്റെ കണ്ടെത്തൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളിൽ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ ക്ഷേത്രങ്ങളിലെ സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും സ്വർണ്ണ കട്ടകളും വെള്ളി തിരുമുഖങ്ങളുമാണ് കാണാതായത്. തിരുവാഭരണ കമ്മീഷന്റെ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.ദേവസ്വം ബോർഡ് നെയ്യാറ്റിൻകര എസിയുടെ കീഴിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണം സൂക്ഷിക്കുന്നത് പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ ലോക്കറിലാണ്. അവിടെ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്‌ടമായത് കണ്ടെത്തിയത്. പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ സ്വർണ്ണ കട്ടി, മര്യങ്കര ക്ഷേത്രത്തിലെ സ്വർണ്ണ

നെയ്യാറ്റിൻകരയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വർണം, വെള്ളി ആഭരണങ്ങൾ കാണാനില്ല; തിരുവാഭരണ കമ്മീഷൻ്റെ കണ്ടെത്തൽ Read More »

ശബരിമല സ്വർണക്കൊളള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല

കൊച്ചി: ശബരിമല സ്വർണക്കൊളള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം ഹൈക്കോടതി നീക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായി 41 ദിവസത്തിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലൻസ് കോടതി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചനയോ നേരിട്ടുളള പങ്കോ തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ്

ശബരിമല സ്വർണക്കൊളള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല Read More »

പെരുമഴയ്ക്ക് ശമനം! കേരളത്തിന് ആശ്വാസ വാർത്തയായി കേന്ദ്ര കാലാവസ്ഥ പ്രവചനം; നാളെ മുതൽ മഴയുടെ ശക്തി കുറയും; ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ, റെഡ് അലർട്ട്

തിരുവനന്തപുരം: പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. നാളെ മുതൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. നിലവിൽ വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ മുതൽ എവിടെയും റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ ഇല്ല. നാളെ (ജൂൺ 10) വടക്കൻ ജില്ലകളിൽ മാത്രമായി മഴ പരിമിതപ്പെടുമെന്നും എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ

പെരുമഴയ്ക്ക് ശമനം! കേരളത്തിന് ആശ്വാസ വാർത്തയായി കേന്ദ്ര കാലാവസ്ഥ പ്രവചനം; നാളെ മുതൽ മഴയുടെ ശക്തി കുറയും; ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ, റെഡ് അലർട്ട് Read More »

കുണ്ടംകുഴിയിൽ ഭയാനക ശബ്ദം; ബന്തടുക്ക – പൊയ്ന‌ാച്ചി റോഡിൽ 50 മീറ്റർ ദൂരത്തിൽ വിള്ളൽ

കാസർകോട്: ഉഗ്രശബ്ദത്തോടെ കുണ്ടംകുഴിയിൽ റോഡ് പിളർന്നു. ഇന്ന് (ചൊവ്വ) ഉച്ചക്ക് 11 മണിയോടെയാണ് സംഭവം. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷൻ സമീപത്താണ് പൊയിനാച്ചി-ബന്തടുക്ക അന്തർ സംസ്ഥാന പാതയിൽ വിള്ളൽ വീണത്. കനത്ത മഴയ്ക്കിടയിൽ ഉഗ്ര ശബ്ദമുണ്ടാവുകയായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. തൊട്ടുപിന്നാലെ അൻപതു മീറ്ററോളം ദൂരത്തിൽ റോഡ് പിളർന്ന നിലയിലാണ് കാണപ്പെട്ടത്. വിള്ളലിൽ കൂടി മഴ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. കനത്ത ഇടി പതിച്ചാണ് റോഡിൽ വിള്ളൽ വീണതെന്നു സംശയിക്കുന്നു. എന്നാൽ മിന്നൽ അനുഭവപ്പെട്ടിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ബസ് ഉൾപ്പെടെ

കുണ്ടംകുഴിയിൽ ഭയാനക ശബ്ദം; ബന്തടുക്ക – പൊയ്ന‌ാച്ചി റോഡിൽ 50 മീറ്റർ ദൂരത്തിൽ വിള്ളൽ Read More »

സിഎംആര്‍എല്‍- എക് സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സിഎംആര്‍എല്‍ തിരിച്ചടി നേരിടുകയും രേഖകള്‍ ഇ ഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി. വീണ

സിഎംആര്‍എല്‍- എക് സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി Read More »

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

പ്രതിവർഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവർഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഗുണഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറിൻ്റെ വില കൂട്ടിയതിന് ശേഷമാണ് സാധാരണ ജനങ്ങൾക്കുള്ള മറ്റൊരു ഇരുട്ടടി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനവും. 2016ൽ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവർഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സർക്കാർ

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി Read More »

Scroll to Top