Kerala Gold Rate | ചാഞ്ചാടി നിന്ന സ്വർണവില കത്തിക്കയറി; ഒറ്റദിവസം കൊണ്ട് കൂടിയത് 1680 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. പവന് ഒറ്റയടിക്ക് 1,680 രൂപ വർധിച്ച് 1,07,440 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 210 രൂപ കൂടി 13,430 രൂപയായി. ഇന്നലെ പവന് 560 രൂപ വർധിച്ച് 1,05,760 രൂപയിലെത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പുണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ഈ കുതിച്ചുചാട്ടം വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാരെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ വർധന കുടുംബങ്ങളുടെ […]









