Latest News

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ‘കുറ്റക്കാരെ ജയിലില്‍ അടയ്ക്കും; മുഖം നോക്കാതെ നടപടി’; നരേന്ദ്ര മോദി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാരെ ജയിലില്‍ അടയ്ക്കുമെന്ന് എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖം നോക്കാതെ നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കിരണ്‍ റിജിജു വ്യക്തമാക്കി. കുറ്റമറ്റ ഒരു പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് കൂട്ടായ പരിശ്രമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും കിരന്‍ റിജിജു പറഞ്ഞു. ചോര്‍ച്ചയെ ‘ഘോരപാപം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായും 13 പ്രതികള്‍ നിലവില്‍ കസ്റ്റഡിയിലാണെന്നും പറഞ്ഞു. നിയമനിര്‍മ്മാണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ എന്‍ഡിഎ സഖ്യകക്ഷികളോട് […]

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ‘കുറ്റക്കാരെ ജയിലില്‍ അടയ്ക്കും; മുഖം നോക്കാതെ നടപടി’; നരേന്ദ്ര മോദി Read More »

പിഎസ്‌സി (ക്രമക്കേട് INE എസ്ഐടി മേധാവിക്ക് പരാതി പ്രവാഹം ഇതുവരെ ലഭിച്ചത് 35ലേറെ പരാതികൾ

പിഎസ്സി പരീക്ഷകളുമായി ബന്ധപ്പെട്ട് എസ്ഐടി മേധാവിക്ക് പരാതി പ്രവാഹം. 35 ലേറെ പരാതികളാണ് എസ്പെഐടിക്ക് ഇതുവരെ ലഭിച്ചത്. മുന്നറിയിപ്പില്ലാതെ സിലബസ് മാറ്റിയെന്നാണ് പ്രധാന പരാതി. പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളിൽ അന്വേഷണം നടത്താനാണ് എസ്ഐടി തീരുമാനം. ശനിയാഴ്ച്ച പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷാ ക്രമക്കേടും അന്വേഷിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഉദ്യോഗാർത്ഥികളുടെ നാളെ രേഖപ്പെടുത്തും. പരീക്ഷയ്ക്ക് മുമ്പ് മൊഴി മുന്നറിയിപ്പില്ലാതെ സിലബസ് മാറ്റിയെന്നാണ് പ്രധാന പരാതി. ചോദ്യപേപ്പർ തയ്യാറാക്കിയതിലും

പിഎസ്‌സി (ക്രമക്കേട് INE എസ്ഐടി മേധാവിക്ക് പരാതി പ്രവാഹം ഇതുവരെ ലഭിച്ചത് 35ലേറെ പരാതികൾ Read More »

മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പഴ് സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് അവസാന മാസത്തെ ശമ്പളം നല്‍കിയില്ലെന്ന് പരാതി

മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് അവസാന മാസത്തെ ശമ്പളം നല്‍കിയില്ലെന്ന് പരാതി. സര്‍ക്കാര്‍ സര്‍വീസിന് പുറത്ത് നിന്ന് സ്റ്റാഫായി എത്തിയവര്‍ക്കാണ് മെയ് മാസത്തെ ശമ്പളം ലഭിക്കാത്തത്. നോലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ശമ്പളം വിതരണം ചെയ്യേണ്ടെന്ന പൊതുഭരണ വകുപ്പിന്റെ കുറിപ്പാണ് ശമ്പള വിതരണത്തിന് തടസം. ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും നടപടിയില്ല. പ്രൈവറ്റ് സെക്രട്ടറി മുതല്‍ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ് വരെയുള്ള പേഴ്സണല്‍ സ്റ്റാഫുകളുടെ ശമ്പളമാണ് തടഞ്ഞുവച്ചത്. സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ പഴ്സണല്‍

മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പഴ് സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് അവസാന മാസത്തെ ശമ്പളം നല്‍കിയില്ലെന്ന് പരാതി Read More »

ബസിനെ മറികടക്കുമ്പോൾ കാറുമായി കൂട്ടിയിടിച്ചു, ഹെൽമറ്റ് തെറിച്ചുപോയി; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മാവൂർ കോഴിക്കോട് റോഡിൽ പാറമ്മൽ ക്രിസ്‌തുരാജ ദേവാലയത്തിനു സമീപം സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ച ചാത്തമംഗലം പാഴൂരിനു സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ അൻഷിഫ് (18) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അൻഷിഫ് ധരിച്ചിരുന്ന ഹെൽമറ്റ് തെറിച്ചുപോയി. അൻഷിഫ് മറികടന്ന ബസിൻ്റെ പിൻവശത്തെ ക്യാമറയിൽ പതിഞ്ഞ അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുതരമായി പരുക്കേറ്റ

ബസിനെ മറികടക്കുമ്പോൾ കാറുമായി കൂട്ടിയിടിച്ചു, ഹെൽമറ്റ് തെറിച്ചുപോയി; യുവാവിന് ദാരുണാന്ത്യം Read More »

കാസർകോട്ട് വാഹനപരിശോധനക്കിടയിൽ പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം; നെക്രാജെ, കല്ലൂരാവി സ്വദേശികൾ അറസ്റ്റിൽ

കാസർകോട്: കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വാഹനപരിശോധന നടത്തുന്നതിനിടയിൽ പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം. സംഭവത്തിൽ നരഹത്യാശ്രമത്തിനു കേസെടുത്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തുതു. ബദിയഡുക്ക, നെക്രാജെ സ്വദേശികളായ സഫ് വാൻ, അമീർ, കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ മുഹമ്മദ് ഷമീൻ എന്നിവരാണ് അറസ്റ്റിലായത്. എആർ ക്യാമ്പിലെ പൊലീസുകാരനായ സന്ദീപിനാണ് കുത്തേറ്റത്. ഇന്ന് (ചൊവ്വ) പുലർച്ചെ ഒന്നര മണിയോടെ കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ് അക്രമ സംഭവം അരങ്ങേറിയത്. കൺട്രോൾ റൂം എസ്ഐയുടെ നേതൃത്വത്തിൽ വാഹന പരിശോധന

കാസർകോട്ട് വാഹനപരിശോധനക്കിടയിൽ പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം; നെക്രാജെ, കല്ലൂരാവി സ്വദേശികൾ അറസ്റ്റിൽ Read More »

‘ജഡ്ജിയും പൊലീസും നിരന്തരം ദ്രോഹിക്കുന്നു’ ഹൈക്കോടതിക്കു മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം

കൊച്ചി :ഹൈക്കോടതി പരിസരത്ത് ആംബുലൻസിനുള്ളിൽ വച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ഇന്നു രാവിലെ ആറരയോടെ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിനുള്ളിൽ നിന്ന് ഇവർ തയാറാക്കിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ അവസ്‌ഥ വിവരിച്ചു കൊണ്ട് ആംബുലൻസിനുള്ളിൽ വച്ച് ഇവർ തയാറാക്കിയ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.വിനുവിന്റെ മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട പ്രശ്ന‌മാണ് ആത്മഹത്യാ

‘ജഡ്ജിയും പൊലീസും നിരന്തരം ദ്രോഹിക്കുന്നു’ ഹൈക്കോടതിക്കു മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം Read More »

മലയാളി നാവികൻ്റെ മരണം; വെള്ളരിക്കുണ്ടിൽ കണ്ണീർ കാഴ്ച, മരണം പാഞ്ഞെത്തിത് വിവാഹാഘോഷം നടക്കേണ്ട വീട്ടിൽ

കാസർകോട്: യുക്രയിനിൽ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ അഖിൽ ജോയൻ അവസാനം നാട്ടിൽ എത്തിയത് വിവാഹ നിശ്ചയത്തിനായി ആയിരുന്നെന്ന് കുടുംബം. വിവാഹ ആഘോഷങ്ങളിലേക്ക് കടക്കേണ്ട കുടുംബത്തിൻ്റെ ഹൃദയം തകർത്തായിരുന്നു ഇന്നലെ അഖിലിൻ്റെ മരണ വാർത്ത എത്തിയത്. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ അഖിൽ ഉൾപ്പടെ 11 പോരാണ് യുക്രയിൻ തീരത്ത് റഷ്യ നടത്തിയ ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടത്. ഒഡേസ തീരത്തായിരുന്നു ഗോൾഡൻ ലീയോ എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്. അഖിലിന്റെ മരണ വാർത്ത ഔദ്യോഗികമായി

മലയാളി നാവികൻ്റെ മരണം; വെള്ളരിക്കുണ്ടിൽ കണ്ണീർ കാഴ്ച, മരണം പാഞ്ഞെത്തിത് വിവാഹാഘോഷം നടക്കേണ്ട വീട്ടിൽ Read More »

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി, നവജാത ശിശുവിന് ദാരുണാന്ത്യം

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ് ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. പാൽ കൊടുത്ത് കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മണ്ണാർക്കാട് താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച ആൺകുട്ടി.

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി, നവജാത ശിശുവിന് ദാരുണാന്ത്യം Read More »

പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ 16കാരനെ പീഡിപ്പിക്കാൻ ശ്രമം, രാമന്തളിയിൽ നാടക നടൻ പിടിയിൽ

രാമന്തളി:ചായക്കടയിൽ വച്ച് പരിചയപ്പെട്ട 16കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ രാമന്തളിയിൽ നാടക നടനും ഓട്ടോറിക്ഷ ഡ്രൈവറുമായ വയോധികൻ അറസ്റ്റിൽ. മറ്റൊരു പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് രാമന്തളി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ എ.കെ. ഉണ്ണിക്കൃഷ്‌ണൻ വീണ്ടും പോക്സോ കേസിൽ പിടിയിലാവുന്നത്.കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പയ്യന്നൂരിലെ ഒരു ഹോട്ടലിൽ വെച്ച് ചായ കുടിക്കുന്നതിനിടയിലാണ് പ്രതിയായ ഉണ്ണിക്കൃഷ്ണൻ ഈ വിദ്യാർഥിയെ പരിചയപ്പെടുന്നത്. ഹോട്ടലിൽ വച്ച് ഇയാൾ 16കാരനോട് ചങ്ങാത്തത്തിൽ ആവുകയായിരുന്നു. ഹോട്ടലിൽ നിന്ന്

പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ 16കാരനെ പീഡിപ്പിക്കാൻ ശ്രമം, രാമന്തളിയിൽ നാടക നടൻ പിടിയിൽ Read More »

‘എം എം മണി എത്രയോ ഉയർന്ന ആൾ, എന്നാൽ ശിഷ്യപ്പെടാനില്ല’; താരതമ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് സണ്ണി ജോസഫിന്റെ മറുപടി

കാസർകോട്: നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് സർക്കാർ കടം വാങ്ങിയ വൈദ്യുതി മടക്കി കൊടുത്തു കൊണ്ടിരിക്കുകയാണ്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് അതുകൊണ്ടാണ്. കേരളത്തിൽ വൈദ്യുതി ഉപഭോഗം കൂടി. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഇപ്പോൾ മഴ കിട്ടുന്നത് ആശ്വാസമാണ്. വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. മുൻ മന്ത്രി എം എം മണിയുമായി താരതമ്യം ചെയ്‌തുള്ള സോഷ്യൽ മീഡിയ ചർച്ചകളെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം

‘എം എം മണി എത്രയോ ഉയർന്ന ആൾ, എന്നാൽ ശിഷ്യപ്പെടാനില്ല’; താരതമ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് സണ്ണി ജോസഫിന്റെ മറുപടി Read More »

Scroll to Top