തിരുവനന്തപുരം: മിൽമ പാൽ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. ഇതോടെ ലിറ്ററിന് 56 രൂപയാകും. ജൂൺ ഒന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പുതുക്കിയ വർധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം.
മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ


