ചെറുവത്തൂരിൽ പേപ്പട്ടി ആക്രമണം: മൂന്ന് പേർക്ക് പരിക്ക്

​ചെറുവത്തൂരിൽ മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. പ്രദേശത്ത് ഭീതി വിതച്ച പട്ടി വഴിയാത്രക്കാരെയും നാട്ടുകാരെയുമാണ് ആക്രമിച്ചത്. പരിക്കേറ്റവർ ഉടൻ തന്നെ ചെറുവത്തൂർ സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഇവിടെ നിന്നും പ്രാഥമികമായ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. കടിയേറ്റ മുറിവിന് ചുറ്റും എടുക്കേണ്ട ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെപ്പ് എടുക്കാനായി നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പോയി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top