Latest News

ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെ തുടർന്ന് പി.എസ്.സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്‌ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെ തുടർന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതൽ 3.05 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷ ആഗസ്‌ത്‌ 22ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.05 വരെ നടത്തും. 18ന് ഉച്ചയ്ക്ക് ശേഷം നടക്കേണ്ട പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് ചോദ്യപേപ്പർ വിതരണത്തിലെ അപാകത കാരണം […]

ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെ തുടർന്ന് പി.എസ്.സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു Read More »

ചട്ടഞ്ചാലിലെ പ്ലാസ്റ്റിക് സംഭരണ ശാലയിൽ വൻ തീപിടിത്തം

കാസർകോട്: ചട്ടഞ്ചാലിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. പ്ലാസ്റ്റിക് സംഭരണ ശാല കത്തിനശിച്ചു. വെള്ളിയാഴ്ച‌ പുലർച്ചെ 4 മണിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തൊഴിലാളികളുടെ വിവരത്തെ തുടർന്ന് കാസർകോട്, കാഞ്ഞങ്ങാട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്ന് 4 യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി. രാവിലെ ഏഴുമണിയോടെ പൂർണ്ണമായും തീയണക്കാനായി. സംഭവസമയത്ത് തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക് സംഭരണ കേന്ദ്രമായതിനാൽ വലിയതോതിൽ പുക പ്രദേശത്ത് പടരുന്നുണ്ട്.

ചട്ടഞ്ചാലിലെ പ്ലാസ്റ്റിക് സംഭരണ ശാലയിൽ വൻ തീപിടിത്തം Read More »

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് വെള്ളിയാഴ്ച കൊടുത്ത് തുടങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ 1095 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ തുക ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ നാളെ മുതല്‍ വിതരണം ചെയ്തേയ്ക്കും.

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ Read More »

സ്വത്ത് തർക്കം: മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

തൃശൂർ: തൃശൂർ മടവാക്കരയിൽ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകൻ പിടിയിൽ. മടവാക്കര സ്വദേശി രാധാകൃഷ്ണൻ ആണ് പുതുക്കാട് പൊലീസിന്റെ പിടിയിലായത്. 89 വയസുകാരനായ കൃഷ്ണനെയാണ് മകൻ തലയ്ക്കടിച്ചു കൊന്നത്. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് നിഗമനം. ഭൂമി നൽകിയിട്ടും അച്ഛന് മകൻ ജീവനാംശം നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് കൃഷ്ണൻ മകനെതിരെ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. മറ്റൊരു മകന്റെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു കൃഷ്ണൻ. മൂന്നുദിവസമായി വിവരമില്ലാത്തതിനെ തുടർന്ന്

സ്വത്ത് തർക്കം: മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു Read More »

പന്നിക്കെണിയിൽ കുടുങ്ങി ഒമ്പതാം ക്ലാസുകാരന്റെ രണ്ട് കാൽവിരൽ അറ്റു

തിരുവനന്തപുരം: കിളിമാനൂരിൽ പന്നിക്കെണിയിൽ കുടുങ്ങി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ രണ്ട് കാൽവിരലുകൾ അറ്റുപോയി. കാട്ടുപന്നിയെ പിടികൂടാനായി പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച വയർ കെണിയിൽ അബദ്ധത്തിൽ കാൽ കുടുങ്ങിയാണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും അനധികൃതമായി കെണികളും സ്ഫോടകവസ്തുക്കളും വെക്കുന്നത് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധത്തിലുമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പന്നിക്കെണിയിൽ കുടുങ്ങി ഒമ്പതാം ക്ലാസുകാരന്റെ രണ്ട് കാൽവിരൽ അറ്റു Read More »

കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവ്; രണ്ട് വിഷയത്തിൽ ഒരേ ചോദ്യങ്ങൾ

തിരുവനന്തപുരം: കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവെന്ന് ആരോപണം. നാലാം സെമസ്റ്റർ ഹിസ്റ്ററി വിഭാഗത്തിൽ നടത്തിയ പരീക്ഷയിലാണ് പിഴവ് കണ്ടെത്തിയത്. എം എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. കാര്യവട്ടം ക്യാമ്പസിൽ ഇന്നലെയായിരുന്നു പരീക്ഷ നടന്നത്. മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി വീണ്ടും ചോദിച്ചു എന്നാണ് കണ്ടെത്തൽ. നാല് ചോദ്യങ്ങൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ

കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവ്; രണ്ട് വിഷയത്തിൽ ഒരേ ചോദ്യങ്ങൾ Read More »

പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു; ഒരു ലക്ഷത്തോളം വിദ്യാർഥികൾ പ്രതിസന്ധിയിൽ

പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മൂന്ന് തവണ മാറ്റിവെച്ചു. ജൂലൈ മൂന്നിന് മുൻപ് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും ഫലം പ്രസിദ്ധീകരിക്കാനായിട്ടില്ല. കോളേജ് പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. ഫലം വൈകുന്നതിനാൽ സേ പരീക്ഷ എഴുതിയ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. ഫലപ്രഖ്യാപനം വൈകുന്നതിന് വിവിധ കാരണങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നിരത്തുന്നത്.സെൻസസ് ഡ്യൂട്ടി കാരണം മൂല്യ നിർണയത്തിന് വേണ്ടത്ര അധ്യാപകരെ ലഭിച്ചില്ല എന്നതാണ് പ്രധാന കാരണമായി പറയുന്നത്. ഗൾഫ് മേഖലയിലെ പരീക്ഷകൾ യുദ്ധസാഹചര്യത്തിൽ വൈകിയിരുന്നു.സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക

പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു; ഒരു ലക്ഷത്തോളം വിദ്യാർഥികൾ പ്രതിസന്ധിയിൽ Read More »

മാതാപിതാക്കളുടെ സിബിൽ ‌സ്കോർ മോശമെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്‌പ ലഭിക്കില്ല: ഹൈക്കോടതി

മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്‌പ ലഭിക്കില്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ വായ്‌പ നിഷേധിച്ച ബാങ്കുകളുടെ നടപടിക്കെതിരെ ഒരുകൂട്ടം ബിരുദ വിദ്യാർഥികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.വിദ്യാഭ്യാസ വായ്‌പകളിൽ സഹ അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്റ‌റി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യാഭ്യാസ വായ്പയ്ക്ക് അർഹതയില്ല. വായ്‌പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരം എന്നും ഹൈക്കോടതി വ്യക്‌തമാക്കി. വിദ്യാഭ്യാസ വായ്‌പ വിദ്യാർഥിയുടെ മൗലിക അവകാശം അല്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.അതേസമയം, യോഗ്യതയുള്ള മറ്റൊരു

മാതാപിതാക്കളുടെ സിബിൽ ‌സ്കോർ മോശമെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്‌പ ലഭിക്കില്ല: ഹൈക്കോടതി Read More »

ശബരിമല സ്വർണക്കൊള്ള; ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ഈ കേസിൽ പോലീസിൻ്റെ കസ്റ്റഡിയിൽ ആകുന്നത്. തിരുവനന്തപുരത്തെ വീട്ടിൽനിന്നാണ് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 2025-ൽ സ്വർണം പൂശാൻ കൊണ്ടുപോയത് 2019-ലെ തട്ടിപ്പ് മറയ്ക്കാനെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) റിപ്പോർട്ടുണ്ടായിരുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഏതുനിമിഷവും തൻ്റെ അറസ്റ്റ് ഉണ്ടാകുമെന്നും

ശബരിമല സ്വർണക്കൊള്ള; ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ Read More »

ഇടുക്കി കൊളുക്കുമലയിൽ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയിൽ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. 200 അടിയോളം താഴ്ച്ചയിൽ നിന്നുമാണ് യുവാവിനെ കണ്ടെത്തിയത്. പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാക്സി തൊഴിലാളികളും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുവാവ് കൊളുക്കുമലയിലെ സിംഹപ്പാറയിൽ നിൽക്കുന്നതിനിടെ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായിട്ടും തമിഴ്‌നാട് പൊലീസും ഫയർഫോഴ്സു‌ം തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ചെന്നൈ സ്വദേശി കാർത്തിക് ആണ് അപകടത്തിൽ പെട്ടത്. തമിഴ്‌നാട്ടിൽ നിന്നുളള വിനോദസഞ്ചാരികൾക്ക് ഒപ്പമാണ് കാർത്തിക്

ഇടുക്കി കൊളുക്കുമലയിൽ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി Read More »

Scroll to Top