കണ്ണൂർ: വളപട്ടണം – പഴയങ്ങാടി റോഡിൽ ടൈൽ കമ്പനിക്ക് സമീപമുള്ള ചതുപ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കമഴ്ന്നു കിടക്കുന്ന നിലയിൽ ഒരു പുരുഷന്റെ മൃതദേഹമാണ് പ്രദേശവാസികൾ കണ്ടെത്തിയത്.
ഇന്ന് പ്രദേശത്ത് നിന്ന് കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വളപട്ടണം പോലീസ് എത്തി പ്രാഥമിക നടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.


