’60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടുപിടിച്ചോ, അല്ലെങ്കിൽ യുഎസ് വിടണം! ചങ്കിടിച്ച് ഇന്ത്യൻ ടെക്കികൾ

തൊഴിലിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഐടി കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുകയാണ്. മെറ്റ മാത്രം 8000 പേരെയാണ് പിരിച്ചുവിട്ടത്. സിലിക്കൺവാലിയിലെ കൂട്ടപ്പിരിച്ചുവിടലോടെയാണ് ആശങ്കയേറിയത്. ഇന്ത്യയിൽ നിന്നുള്ള ടെക് പ്രഫഷനലുകളിലധികം H-1B വീസയിൽ യുഎസിൽ എത്തിയവരാണ്. തൊഴിൽദാതാക്കളുമായി നേരിട്ടാണ് ഇവർക്ക് ബന്ധം. ഏതെങ്കിലും കാരണം കൊണ്ട് ജോലി നഷ്‌ടമായാൽ പിന്നീടുള്ള നിലനിൽപ്പ് പ്രതിസന്ധിയിലാകും. അമേരിക്കയിലെ ഇമിഗ്രേഷൻ നിയമം അനുസരിച്ച് ജോലി നഷ്‌ടമായി അടുത്ത 60 ദിവസത്തിനുള്ളിൽ വീസ സ്പോൺസർ ചെയ്യാൻ തയാറുള്ള അടുത്ത തൊഴിലുടമയെ ലഭിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരും. ഈ സമ്മർദം സൃഷ്‌ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല.
പ്രഫഷനൽ തിരിച്ചടിയെന്നതിലുപരിയായി ലേ ഓഫ് ജീവിതം തന്നെ തകിടംമറിക്കുന്നതായി മാറുകയാണ്. കുട്ടികളുടെ അഡ്‌മിഷൻ, ലോൺ തിരിച്ചടവ്, ഇമിഗ്രേഷൻ പേപ്പറുകൾ ശരിയാക്കുന്നത്, ആരോഗ്യം അങ്ങനെയെല്ലാം വലിയ ചോദ്യചിഹ്നമായി മുന്നിൽ നിൽക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top