ഒരു വീടിനു സർക്കാർ കണക്കാക്കിയ വില 63,000 രൂപ; കണ്ണൂർ എയർപോർട്ടിന് ഭൂമി നൽകിയ കുടുംബങ്ങൾ ദുരിതത്തിൽ
മട്ടന്നൂർ കണ്ണൂർ വിമാനത്താവളത്തിന്റെ ലൈറ്റനിങ് ഏരിയയ്ക്കുവേണ്ടി സ്‌ഥലം ഏറ്റെടുക്കുന്ന കല്ലേരിക്കര പാറപ്പൊയിലിലെ 5 കുടുംബങ്ങൾ ദുരിതത്തിൽ. ഏറ്റെടുക്കുന്ന സ്‌ഥലത്തെ ഒരു വീടിനു സർക്കാർ കണക്കാക്കിയ വില 63,000 രൂപ. കാലപ്പഴക്കത്തിൻ്റെ പേരിൽ വീടിനു 10 ലക്ഷം രൂപ വിലകുറച്ചുവെന്ന് ഉടമകൾ പറയുന്നു. ഒരേ ഭൂമിയിൽ മുൻപ് ഏറ്റെടുത്തപ്പോൾ നൽകിയ പണവും ഇപ്പോൾ ഏറ്റെടുക്കുന്നതിനു കണക്കാക്കിയ തുകയും തമ്മിൽ മൂന്നര ലക്ഷത്തോളം രൂപയുടെ വ്യത്യാസമുണ്ട്. ഏക ആശ്രയമായ വീടും ഭൂമിയും വിമാനത്താവളത്തിനു വിട്ടുനൽകുന്ന കുടുംബത്തിന് ലഭ്യമാവുക നാമമാത്രമായ തുക. […]









