കണ്ണൂർ ആയിക്കരയിൽ മത്സ്യബന്ധന വല സൂക്ഷിച്ച മുറി കത്തിനശിച്ചു; തീവെച്ചതെന്ന് സംശയം

കണ്ണൂർ: ആയിക്കരയിൽ മത്സ്യബന്ധന വലകൾ സൂക്ഷിച്ചിരുന്ന മുറിക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. കെ. ഹാഷിറിന്റെ ഉടമസ്ഥതയിലുള്ള വലയും അനുബന്ധ ഉപകരണങ്ങളുമാണ് പൂർണ്ണമായും കത്തിനശിച്ചത്. സംഭവത്തിന് പിന്നിൽ അക്രമികളുടെ തീവെപ്പാണെന്ന് സംശയിക്കുന്നതായി പ്രദേശവാസികളായ തൊഴിലാളികൾ ആരോപിച്ചു. വൻ സാമ്പത്തിക നഷ്ടം നേരിട്ട സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top