പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല; CJP പ്രതിഷേധത്തിലെ പൊലീസ് നടപടിയിൽ സുപ്രീംകോടതി പൊലീസ് നിയന്ത്രണത്തിന് ഏകീകൃത പ്രോട്ടോക്കോൾ വേണമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിനെതിരായ നടപടിയിൽ പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. സമാധാനപരമായ പ്രതിഷേധത്തിന് പൗരന് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്നും പൊലീസിന്റെ അമിതാധികാരം ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സാമൂഹിക വിരുദ്ധർ ഉണ്ടെങ്കിൽ പൊലീസ് ശ്രദ്ധിക്കണം. പ്രക്ഷോഭം ഉണ്ടെന്നുകരുതി ലാത്തിചാർജ് ചെയ്യണമെന്നില്ല. പൊലീസ് സ്വയം അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ ലാത്തി ചാർജും കണ്ണീർ വാതക പ്രയോഗവും ഉണ്ടായെന്നാണ് ഹർജിയിലെ ആരോപണം.

രാജ്യ വ്യാപക പ്രതിഷേധങ്ങളിലെ പൊലീസ് നടപടി അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ഉയർത്തിയ വിദ്യാർത്ഥിനികളെ പുരുഷ പൊലീസ് മർദിച്ചു, പെല്ലറ്റ് ഗൺ അടക്കമുള്ളവ ഉപയോഗിച്ച് ഭീകരമായി ആക്രമിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉണ്ട്. മുമ്പ് ഹർജികൾ പിഗണിക്കണമെന്നും സമരക്കാർ തന്നെ പുറത്തു വിട്ട വീഡിയോകൾ കാണണമെന്നും പറഞ്ഞപ്പോൾ തനിക്ക് അതിന് സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെ കൃത്യമായ ഹർജി ഇല്ലാത്തതിനാലാണ് താൻ അത് പരിഗണിക്കാതിരുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top