Latest News

ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ടു. നിലമ്പൂർ-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് സംഭവം. കുഞ്ഞ് മരിച്ചു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയത്. വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടത്. […]

ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി Read More »

വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗത്തിലെ അമിത വർധനവും കാരണം ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്.വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിയന്ത്രണം നടപ്പിലാക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടുമാണ് വൈദ്യുതി ഉപയോഗം വലിയ രീതിയിൽ വർധിപ്പിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം 400 മുതൽ 500 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി

വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി Read More »

ഡിആർഡിഒ രേഖകൾ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ട സംഭവം; വിവരങ്ങൾ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: രാജ്യത്തിൻ്റെ പ്രതിരോധ രേഖകൾ ചോർന്നതിൽ വിവരങ്ങൾ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം. രേഖകളുടെ വിശ്വാസ്യതയാണ് പരിശോധിക്കുന്നത്. കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും എന്നാണ് വിവരം. ഡിആർഡിഒ രഹസ്യ രേഖകളാണ് ഡാർക്ക് വെബ്ബിൽ പ്രത്യക്ഷപ്പെട്ടത്. ഈ രേഖകൾ 8,000 ഡോളറിനാണ് വിൽപ്പനയ്ക്ക് വെച്ചത്. തിരുവന്തപുരത്തെ ഒരു സ്വകാര്യ സൈബർ വിദഗ്‌ധ സംഘമാണ് ഇത് ആദ്യം കണ്ടെത്തുന്നത്. ഇന്നലെയാണ് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർന്നതായി സംശയം ഉയർന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) രേഖകൾ ഡാർക്ക്

ഡിആർഡിഒ രേഖകൾ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ട സംഭവം; വിവരങ്ങൾ ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം Read More »

പണയം വച്ചും ഭക്ഷണം മുടക്കാതെ; പണമില്ല, കറികൾ കുറച്ചു: സ്‌കൂളിലെ ഊണ് മുടങ്ങുമോ?

. ഉച്ചഭക്ഷണ പദ്ധതിയുടെ തുക കൃത്യമായി സർക്കാർ നൽകുന്നില്ല . പാചകത്തൊഴിലാളികൾക്കുള്ള വേതനവും മുടങ്ങി കൊല്ലം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക സമയബന്ധിതമായി നൽകിയില്ലെങ്കിൽ കുട്ടികളുടെ അന്നം മുട്ടുമെന്നു പ്രധാനാധ്യാപകർ. സർക്കാർ നിശ്ചയിച്ച തുകയെക്കാൾ അധികം തുകയാണ് എല്ലായിടത്തും ചെലവാകുന്നത്. മുട്ടയുടെയും പാലിൻ്റെയും വില വർധിച്ചതിനു പുറമേ തേങ്ങയുടെയും പച്ചക്കറിയുടെയും വിലയും വർധിച്ചിട്ടുണ്ട്. പാചക വാതക വിലയും ക്രമാതീതമായി കൂടി. പാചകത്തൊഴിലാളികൾക്കുള്ള വേതനം ഒരു മാസമായി കുടിശികയാണ്. ജൂൺ മാസത്തിലെ പ്രധാന ഭക്ഷണത്തിന്റെ (അരി, പച്ചക്കറി മുതലായവ)

പണയം വച്ചും ഭക്ഷണം മുടക്കാതെ; പണമില്ല, കറികൾ കുറച്ചു: സ്‌കൂളിലെ ഊണ് മുടങ്ങുമോ? Read More »

കുണ്ടറ കസ്റ്റഡി മർദ്ദന പരാതി; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്

കൊല്ലം: കുണ്ടറ കസ്റ്റഡി മർദ്ദനത്തിന് പിന്നാലെ യുവാവ് മരിച്ചെന്ന ആരോപണത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. വിഷയത്തിൽ ഗുരുതര ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ എസ്പി ഷാജി സുഗുണൻ പറഞ്ഞു. അന്വേഷണം നടത്തിയാലേ പൊലീസിന് വീഴ്‌ച പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തിന് പറ്റിയ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഹെപ്പറ്റൈൽസ് ബി ബാധിച്ച്

കുണ്ടറ കസ്റ്റഡി മർദ്ദന പരാതി; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ് Read More »

രാമന്തളി പോക്‌സോ കേസ്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ പയ്യന്നൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പയ്യന്നൂർ: രാമന്തളിയിൽ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ പയ്യന്നൂർ ഘടകത്തിന്റെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കേസിലെ മുഴുവൻ കുറ്റവാളികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ഇരയായ കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

രാമന്തളി പോക്‌സോ കേസ്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ പയ്യന്നൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി Read More »

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരണം, കോഴിക്കോട് ചികിത്സയിലിരുന്ന യുവാവിന് ജീവൻ നഷ്ടം; രോഗം കിണർ വെള്ളത്തിൽ നിന്നെന്ന് സംശയം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് ഇന്ന് മരണത്തിന് കീഴടങ്ങി. നടേരി സ്വദേശി ബിജുവാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച്‌ചയാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബിജുവിന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജലാശയങ്ങളിൽ കുളിച്ചതിന്റെ പശ്ചാത്തലമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിഗമനം. ഈ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരണം, കോഴിക്കോട് ചികിത്സയിലിരുന്ന യുവാവിന് ജീവൻ നഷ്ടം; രോഗം കിണർ വെള്ളത്തിൽ നിന്നെന്ന് സംശയം Read More »

സർക്കാരിന് കംപ്യൂട്ടർ ക്ഷാമം; ലേണേഴ്‌സ്‌ പരീക്ഷ ഇനി മൊബൈലിലും

കംപ്യൂട്ടറുകൾ കിട്ടാനില്ലാതെ വന്നതോടെ മോട്ടോർ വാഹന വകുപ്പ് കടുംപിടുത്തം ഉപേക്ഷിക്കുകയാണ്. ഇനി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന് മുന്നോടിയായുള്ള ലേണേഴ്‌സ്‌ പരീക്ഷ നമ്മുടെ സ്വന്തം മൊബൈലിലും എഴുതാം. പക്ഷെ വീട്ടിലിരുന്ന് മൊബൈലിൽ എഴുതാൻ പറ്റില്ല. മോട്ടോർ വാഹന വകുപ്പ് പരീക്ഷ നടത്തുന്ന സെന്ററിൽ തന്നെ പോകണം.ഡ്രൈവിങ് ടെസ്‌റ്റിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നത് കൂടിയതോടെ ടെസ്റ്റുകളുടെയെണ്ണം കൂട്ടാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഒരു ദിവസം അമ്പത് ടെസ്‌റ്റ് വീതം ഒരു കേന്ദ്രത്തിൽ ഇനി നടത്തും. നിലവിൽ 30 എണ്ണമായിരുന്നു. ആഴ്ചയിൽ അഞ്ച്

സർക്കാരിന് കംപ്യൂട്ടർ ക്ഷാമം; ലേണേഴ്‌സ്‌ പരീക്ഷ ഇനി മൊബൈലിലും Read More »

വെളിച്ചെണ്ണ മുതൽ പായസം മിക്‌സ് വരെ; മഞ്ഞ കാർഡുകാർക്ക് 16 ഇനം ഉൽപനങ്ങളുമായി ഓണക്കിറ്റ്

തിരുവനന്തപുരം ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും (മഞ്ഞ കാർഡ്) ക്ഷേമ സ്‌ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്‌റ്റ് 10 ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഉത്രാടം ദിനമായ ഓഗസ്റ്റ് 25 നകം വിതരണം പൂർത്തിയാക്കും. 2026 ജൂണിലെ കണക്കുപ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം ഉൽപന്നങ്ങൾ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശ്യം 854 രൂപയാണു ചെലവ് കണക്കാക്കുന്നത്. ഇതിനായി 53 കോടി രൂപ സർക്കാർ

വെളിച്ചെണ്ണ മുതൽ പായസം മിക്‌സ് വരെ; മഞ്ഞ കാർഡുകാർക്ക് 16 ഇനം ഉൽപനങ്ങളുമായി ഓണക്കിറ്റ് Read More »

നിതിൻ രാജിൻ്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതി ഡോ. എം കെ റാം കസ്റ്റഡിയിൽ. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ തലശ്ശേരി സെഷൻസ് കോടതി കസ്റ്റഡിയിൽ വിട്ടത്. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. റാമിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ആഗസ്റ്റ് ഒന്നിന് പ്രതിയെ കോടതിയിൽ ഹാജരാക്കണം. കണ്ണൂർ ഡെന്റർ കോളേജിലും സംഭവസ്ഥലങ്ങളിലും റാമിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്. റാമിനെ അറസ്റ്റ് ചെയ്‌ത നടപടിയിലെ നിയമപരമായ വീഴ്ച‌കളിൽ

നിതിൻ രാജിൻ്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു Read More »

Scroll to Top