Latest News

കാസർകോട് റെയിൽവേ പാർസൽ സർവീസ് നിർത്തി; യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ

ജില്ലയിലെ റെയിൽവേ പാഴ്സൽ സർവീസ് പൂർണ്ണമായും അവസാനിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കാസർകോട്ടെ ട്രെയിൻ യാത്രക്കാർ. ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് റെയിൽവേ വഴി സാധനങ്ങൾ അയക്കാൻ കഴിയാതായതും വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. റെയിൽവേ വഴിയുള്ള പാഴ്സൽ സർവീസിനായി കണ്ണൂരിലേക്കോ മംഗളൂരുവിലേക്കോ പോകേണ്ട അവസ്‌ഥയിലാണ് ജില്ലക്കാർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേ പാഴ്‌സൽ സർവീസ് നിർത്തി. മുന്നറിയിപ്പില്ലാതെ സർവീസ് അവസാനിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ട്രെയിൻ യാത്രക്കാരും വ്യാപാരികളും. 49.70 കോടി വാർഷിക വരുമാനമുള്ള […]

കാസർകോട് റെയിൽവേ പാർസൽ സർവീസ് നിർത്തി; യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ Read More »

സ്കൂളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ചിക്കൻ ബിരിയാണിയും; പുതിയ മാറ്റത്തിന് ആലോചിച്ച് തമിഴ്‌നാട് സർക്കാർ

ചെന്നൈ: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകാൻ ആലോചിച്ച് തമിഴ്‌നാട് സർക്കാർ. ഓഗസ്റ്റ് 5ലെ സംസ്ഥാന ബജറ്റിന് മുന്നോടിയായി മന്ത്രി വിളിച്ചുചേർത്ത ആലോചനാ യോഗത്തിൽ 80-ലധികം അധ്യാപക സംഘടനാ പ്രതിനിധികൾ ഉന്നയിച്ച നിരവധി ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ നിർദ്ദേശം. ഈ നിർദ്ദേശം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് പരിഗണനയിലാണെന്നും സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി എ. രാജ്‌മോഹൻ അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് കീഴിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയർത്താനും ആഴ്ചയിലൊരിക്കൽ ചിക്കൻ

സ്കൂളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ചിക്കൻ ബിരിയാണിയും; പുതിയ മാറ്റത്തിന് ആലോചിച്ച് തമിഴ്‌നാട് സർക്കാർ Read More »

ഓണത്തിന് വിലക്കയറ്റമുണ്ടാകില്ല; വിപണിയിൽ ഇടപെടും; കിറ്റും റെഡി; മുഖ്യമന്ത്രി

സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 1.65 ലക്ഷം മെട്രിക് ടൺ അരിയും 24506 മെട്രിക് ടൺ ഗോതമ്പും ലഭ്യമാക്കും. വിലക്കയറ്റം നിയന്ത്രിക്കാനുള്ള സജീവമായ ഇടപെടൽ സർക്കാർ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുമാസത്തിനിടെ 448 കോടി രൂപ ഭക്ഷ്യ വകുപ്പിനായി അനുവദിച്ചു. സൗജന്യകിറ്റടക്കം വിപണി ഇടപെടലിനായി 273 കോടിയും നെല്ലുസംഭരണ ബോണസായി 154 കോടി രൂപയും ഗതാഗത ചാർജിനത്തിൽ 20 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഓണക്കാലത്തെ മുന്നൊരുക്കങ്ങൾ

ഓണത്തിന് വിലക്കയറ്റമുണ്ടാകില്ല; വിപണിയിൽ ഇടപെടും; കിറ്റും റെഡി; മുഖ്യമന്ത്രി Read More »

വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റേണ്ടതുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദേശം നൽകി. ജില്ലയിൽ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ

വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം Read More »

ഇന്റർവെൽ സമയത്ത് മാത്രം ശുചിമുറി തുറക്കും, ശേഷം പൂട്ടിയിടും; റാഗിങ് തടയാൻ വിചിത്ര നടപടിയുമായി സ്‌കൂൾ അധികൃതർ മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കാൻ പ്രിൻസിപ്പലിൻ്റെ അനുമതി വേണം

കോഴിക്കോട്: റാഗിങ് തടയാൻ വിചിത്ര നടപടിയുമായി സ്‌കൂൾ അധികൃതർ. സ്കൂളിലെ ശുചിമുറികൾ പ്രിൻസിപ്പൽ പൂട്ടിയിട്ടു. കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലാണ് നടപടി. ആൺകുട്ടികളുടെ ശുചിമുറിയിലാണ് നിയന്ത്രണം. ഇന്റർവെൽ സമയത്ത് മാത്രം ശുചിമുറി തുറന്നു നൽകും. മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കാൻ പ്രിൻസിപ്പലിൻ്റെ അനുമതി വേണം. സംഭവം വിവാദമായതിന് പിന്നാലെ പിടിഎ ഇടപെടുകയും ശുചിമുറി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. നവീകരിച്ച ശുചിമുറി വൃത്തിഹീനമാക്കാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. അതേസമയം, കോഴിക്കോട് അത്തോളിയിൽ പ്ലസ് വൺ

ഇന്റർവെൽ സമയത്ത് മാത്രം ശുചിമുറി തുറക്കും, ശേഷം പൂട്ടിയിടും; റാഗിങ് തടയാൻ വിചിത്ര നടപടിയുമായി സ്‌കൂൾ അധികൃതർ മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കാൻ പ്രിൻസിപ്പലിൻ്റെ അനുമതി വേണം Read More »

കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു

കാസർഗോഡ് : എച്ച്1 എൻ1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. അജാനൂർ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു യശോദയുടെ ചികിത്സ. ആദ്യം പനിയും കടുത്ത ചുമയും ബാധിച്ച് യശോദ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ എച്ച്1എൻ1 ലക്ഷണങ്ങൾ കണ്ടെത്തിയതോടെ കൂടുതൽ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയ്ക്ക് മറുപടി ലഭിക്കാതെ ഇവർ മരണത്തിന്

കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു Read More »

കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

കണ്ണൂർ: ജില്ലയിലെ വിവിധ സെക്ഷനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഇന്ന് അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു. ഏച്ചൂർ സെക്ഷൻ: രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വാണിയൻ ചാൽ, കൊങ്ങണാംകോട്, പുന്നക്കാമൂല ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠപുരം സെക്ഷൻ: രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ കൊളത്തൂർ, കൊളത്തൂർ അമ്പലം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഇരിക്കൂർ സെക്ഷൻ: രാവിലെ 10:00 മുതൽ വൈകിട്ട് 2:00 വരെ പെടയങ്ങോട്, പെരുമണ്ണ്,

കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും Read More »

ഭായിമാരോട് മടങ്ങിവരാൻ ബംഗാൾ മുഖ്യമന്ത്രി; ജോലിയും ഭക്ഷണവും ഉറപ്പ്, വാഗ്‌ദാനം ഏറ്റാൽ കേരളം ‘പണി’ വാങ്ങും

കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിൽ തൊഴിലെടുക്കുന്ന ബംഗാൾ സ്വദേശികളോട് നാട്ടിലേക്ക് തിരിച്ചുവരാൻ അഭ്യർഥിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. മുഖ്യമന്ത്രിയുടെ അഭ്യർഥനമാനിച്ച് ‘ഭായിമാർ’ തിരിച്ചുപോയാൽ ഏറ്റവുമധികം ‘പണി കിട്ടുക’ കേരളത്തിനായിരിക്കും. ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റശേഷം വ്യവസായരംഗത്ത് വലിയ മുന്നേറ്റമാണുണ്ടാകുന്നതെന്നും വലിയ തൊഴിലവസരങ്ങളുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു. കേന്ദ്രവും സംസ്‌ഥാന സർക്കാരും ചേർന്ന് ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കുന്നു. പ്രമുഖ പാലുൽപന്ന ബ്രാൻഡായ അമുൽ ബംഗാളിൽ വമ്പൻ ഐസ്ക്രീം പ്ലാൻ്റ് സ്‌ഥാപിക്കുന്നതും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പ്രവർത്തനം നിലച്ച 25ഓളം തേയിലത്തോട്ടങ്ങൾ

ഭായിമാരോട് മടങ്ങിവരാൻ ബംഗാൾ മുഖ്യമന്ത്രി; ജോലിയും ഭക്ഷണവും ഉറപ്പ്, വാഗ്‌ദാനം ഏറ്റാൽ കേരളം ‘പണി’ വാങ്ങും Read More »

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ പെയ്യുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

‘ഗുരുവായൂർ ദേവസ്വത്തിൻ്റെ കണക്കുകളിൽ ഗുരുതര പോരായ്മ‌’; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകളിൽ ഗുരുതര പോരായ്‌യെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമർശനമുണ്ടായിരിക്കുന്നത്. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവൻ്റേതാണെന്നും ദേവസ്വം സമിതി കമ്മിറ്റി വെറും വിശ്വസ്തരെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂർ ദേവസ്വത്തിൽ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റ് അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ഓഡിറ്റ് സംവിധാനത്തിൽ ഘടനാപരമായ വീഴ്‌ചകളുണ്ട്. അടിയന്തര പരിഷ്കരണം വേണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിലെ കാലതാമസത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 65 ബാങ്ക് അക്കൗണ്ടുകളിൽ 37 എണ്ണം സജീവമാണ്. വിവരക്കുറവാണ്

‘ഗുരുവായൂർ ദേവസ്വത്തിൻ്റെ കണക്കുകളിൽ ഗുരുതര പോരായ്മ‌’; വിമർശനവുമായി ഹൈക്കോടതി Read More »

Scroll to Top