സർക്കാരിന് കംപ്യൂട്ടർ ക്ഷാമം; ലേണേഴ്‌സ്‌ പരീക്ഷ ഇനി മൊബൈലിലും

കംപ്യൂട്ടറുകൾ കിട്ടാനില്ലാതെ വന്നതോടെ മോട്ടോർ വാഹന വകുപ്പ് കടുംപിടുത്തം ഉപേക്ഷിക്കുകയാണ്. ഇനി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന് മുന്നോടിയായുള്ള ലേണേഴ്‌സ്‌ പരീക്ഷ നമ്മുടെ സ്വന്തം മൊബൈലിലും എഴുതാം. പക്ഷെ വീട്ടിലിരുന്ന് മൊബൈലിൽ എഴുതാൻ പറ്റില്ല. മോട്ടോർ വാഹന വകുപ്പ് പരീക്ഷ നടത്തുന്ന സെന്ററിൽ തന്നെ പോകണം.ഡ്രൈവിങ് ടെസ്‌റ്റിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നത് കൂടിയതോടെ ടെസ്റ്റുകളുടെയെണ്ണം കൂട്ടാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഒരു ദിവസം അമ്പത് ടെസ്‌റ്റ് വീതം ഒരു കേന്ദ്രത്തിൽ ഇനി നടത്തും. നിലവിൽ 30 എണ്ണമായിരുന്നു. ആഴ്ചയിൽ അഞ്ച് ദിവസവും ഈ രീതിയിൽ ടെസ്‌റ്റ് നടത്തും. ഡ്രൈവിങ് ടെസ്റ്റിന്റെ എണ്ണം കൂട്ടിയതോടെ ലേണേഴ്‌സ്‌ ടെസ്‌റ്റിൻ്റെ എണ്ണവും കൂട്ടണം. അതും ഒരു കേന്ദ്രത്തിൽ ഒരു ദിവസം അമ്പത് എന്നാക്കി.
എന്നാൽ ഇത്രയും ടെസ്‌റ്റ് നടത്താൻ എല്ലാ കേന്ദ്രത്തിലും ഇതിന് ആവശ്യമായ കംപ്യൂട്ടർ ഇല്ല. ആ പ്രശ്‌നം പരിഹരിക്കാനാണ് ടെസ്‌റ്റ് മൊബൈൽ ഫോണിലേക്ക് മാറ്റുന്നത്. നമ്മുടെ മൊബൈലിൽ MVD Leads എന്ന മൊബൈൽ ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതുവഴിയാണ് പരീക്ഷ. പരീക്ഷ നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥനും കൂടെയുണ്ടാവും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top