വിഴിഞ്ഞം കൊല: ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്ന് FIR; മർദന ദൃശ്യം പകർത്തിയത് സുമന്റെ സുഹൃത്ത്
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. ബൈക്ക് പൊലീസ് വാഹനം കൊണ്ട് ഇടിച്ചിട്ടാണ് പ്രതികളെ പിടികൂടിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സഹോദരങ്ങളായ അച്ചുവിനെയും അനന്തുവിനെയും പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട സുമൻ്റെ സുഹൃത്താണ് മർദനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കൊലയ്ക്ക് ശേഷം ഈ സുഹൃത്ത് വാഹനമെടുത്ത് പോയി. പ്രതികൾ സുമനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നാണ് എഫ്ഐആർ റിപ്പോർട്ട്. ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു.സുമനെ അടിച്ച് റോഡിൽ തള്ളിയിട്ട് നെഞ്ചിലും മുഖത്തും ഇടിച്ചും […]









