മഞ്ചേശ്വരം മജിർപള്ളയിൽ ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമം; ഷട്ടർ പൊക്കിയത് ജാക്കി ഉപയോഗിച്ചെന്ന് സംശയം
കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വൊർക്കാടി, മജിർപ്പള്ളയിൽ ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമം. അഷ്റഫ്, ഷഹീർ എന്നിവർ പാർട്‌ണർമാരായ ‘ചോയിസ് ഗോൾഡി ‘ലാണ് കൊള്ള ശ്രമം ഉണ്ടായത്. തിങ്കളാഴ്ച രാത്രി പതിവുപോലെ ജ്വല്ലറി അടച്ച് പോയതായിരുന്നു. ഇന്ന് (ചൊവ്വ) രാവിലെയാണ് സംഭവം ആൾക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ജ്വല്ലറിയുടെ മുൻഭാഗത്തെ ഷട്ടർ ജാക്കിയും ലിവറും ഉപയോഗിച്ച് ഉയർത്തിയ നിലയിലാണ്. ജ്വല്ലറിയിൽ നിന്ന് സ്വർണമോ വെള്ളിയോ നഷ്ടപ്പെട്ടുവോ എന്ന കാര്യം വ്യക്തമല്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മഴക്കാലങ്ങളിൽ […]








