DySP റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം; വിളപ്പിൽശാല വിഷയത്തിൽ കുടുംബത്തിന്റെ പരാതിയിൽ DGPയുടെ ഇടപെടൽ
തിരുവനന്തപുരം: വിളപ്പിൽശാലയിൽ ചികിത്സ നിഷേധത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ കുടുംബത്തിൻ്റെ പരാതിയിൽ ഡിജിപിയുടെ ഇടപെടൽ. ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പരാതി അന്വേഷിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ നിർദേശം നൽകി. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് ഡിജിപിയുടെ നിർദേശം. കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ശ്വാസതടസ്സത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്‌മീർ (37) മരിക്കുന്നത്. പുലർച്ചയോടെ ബിസ്ീറിന് ശ്വാസതടസ്സം […]









