തിരുവനന്തപുരം: ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനൽ ചില്ല് തകർത്ത് ഓടിരക്ഷപ്പെട്ട രോഗിയെ ഒരു കിലോമീറ്റർ അകലെയുള്ള വീടിൻ്റെ മുകളിൽ കണ്ടെത്തി. പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരനാണ് പാറശ്ശാലയിലെ ഗവ.താലൂക്ക് ആശുപത്രിയിൽ നിന്ന് ഓടിയൊളിച്ചത്. സർജിക്കൽ വാർഡിൽ കഴിയുകയായിരുന്നു. പുലർച്ചെ സർജിക്കൽ വാർഡിലെ ജനൽ ചില്ല് തകർത്തു പുറത്തുകടക്കുകയായിരുന്നു.
ആശുപത്രി സെക്യൂരിറ്റിയും പാറശാല പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറുങ്കുട്ടിക്കടുത്തുള്ള ഒരു വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. അടിവയറ്റിൽ വേദനയെ തുടർന്നാണ് ഇയാളെ പേ വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.
ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനൽ ചില്ല് തകർത്ത് രോഗി ഓടിരക്ഷപ്പെട്ടു; ഒളിച്ചിരുന്നത് ഒരു കിലോമീറ്റർ അകലെയുള്ള വീടിൻ്റെ മുകളിൽ


