നിർത്തിയിട്ട കാറിൽ രക്‌തക്കറ; പുറത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങൾ, അന്വേഷണം

കണ്ണൂർ: പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ രക്തക്കറ. സ്ത്രീകളുടേയും കുട്ടികളുടേയും ഉൾപ്പെടെ വസ്ത്രങ്ങളും കാറിന് സമീപത്തായി വലിച്ചുവാരിയിട്ടിരിക്കുന്നു. കാറിൻ്റെ മുൻ ഭാഗം ഇടിച്ചു തകർത്ത നിലയിലാണ്. രാവിലെ നടക്കാനെത്തിയവരാണ് കാർ കണ്ടത്. ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്നവർ ആരാണെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top