New Media Channel

യുവതിയുടെ മരണം കൊലപാതകം: ബന്ധം ഭാര്യ അറിയാതിരിക്കാൻ ആൺസുഹൃത്ത് വിളിച്ചുവരുത്തി കൊലപ്പെടുത്തി, ബലാത്സംഗം ചെയ്തു

കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. ആൺസുഹൃത്തായ വൈശാഖൻ യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈശാഖനും യുവതിയും തമ്മിൽ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. ഒടുവിൽ തന്നെ വിവാഹം കഴിക്കാൻ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹിതനായ വൈശാഖൻ ഈ പ്രണയബന്ധം ഭാര്യ […]

യുവതിയുടെ മരണം കൊലപാതകം: ബന്ധം ഭാര്യ അറിയാതിരിക്കാൻ ആൺസുഹൃത്ത് വിളിച്ചുവരുത്തി കൊലപ്പെടുത്തി, ബലാത്സംഗം ചെയ്തു Read More »

പരസ്യമദ്യപാനത്തിൽ കൂട്ടനടപടി; 6 പൊലീസ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിൽ ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എംഎസ്, മനോജ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്‌തു. വാഹനത്തിൽ ഉണ്ടായിരുന്ന ആറു പേരിൽ നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത്. എന്നാൽ ആറുപേരെയും സസ്പെൻഡ് ചെയ്‌തു. മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹമോടിച്ചതിനും കേസെടുക്കും. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ചായിരുന്നു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ

പരസ്യമദ്യപാനത്തിൽ കൂട്ടനടപടി; 6 പൊലീസ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ Read More »

കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവം; ഒരാൾകൂടി പിടിയിൽ

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കൽപ്പറ്റ സ്വദേശിയായ 18 കാരൻ നാഫിലാണ് അറസ്റ്റിലായത്. മർദന ദൃശ്യങ്ങൾ പുറത്തുവന്നതിനു ശേഷം ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു. ആശുപത്രി പരിസരത്തുനിന്നാണ് പൊലീസ് യുവാവിനെ പിടികൂടിയത്.കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പതിനാറുകാരനെ ഫോണിൽ വിളിച്ചുവരുത്തി ഒരുകൂട്ടം മർദിച്ചത്. മുഖത്തും പുറത്തും ഉൾപ്പെടെ ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദനമേറ്റ കുട്ടിയെകൊണ്ട് കാലിൽപിടിപ്പിച്ച് മാപ്പ്

കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവം; ഒരാൾകൂടി പിടിയിൽ Read More »

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, അടുക്കള പൂർണമായും കത്തി നശിച്ചു

കൊല്ലം : കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി – ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീയണച്ചു. അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്‌ജ് ഉൾപ്പടെയുള്ള സാധനങ്ങളും നശിച്ചു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, അടുക്കള പൂർണമായും കത്തി നശിച്ചു Read More »

കൊല്ലത്ത് ഡോക്ടറും ജീവനക്കാരും ആശുപത്രി അടച്ച് കല്യാണത്തിന് പോയി: പ്രതിഷേധത്തിന് പിന്നാലെ മടങ്ങിയെത്തി

കൊല്ലം: അഞ്ചലിൽ ഇഎസ്ഐ ആശുപത്രി അടച്ച് ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി . സഹപ്രവർത്തകൻ്റെ കല്യാണത്തിന് പങ്കെടുക്കാനാണ് ആശുപത്രി അടച്ച് ഡോക്റും സംഘവും പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാർ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഒടുവിൽ ജീവനക്കാരൻ മടങ്ങിയെത്തി ആശുപത്രി തുറന്നു. തിരുവനന്തപുരം വിളപ്പിൽശാലയിൽ ചികിത്സ വൈകിയത് വിവാദമാകുന്നതിന് ഇടയിലാണ് കൊല്ലത്ത് ആശുപത്രി അടച്ചുള്ള ഡോക്ടറുടെ യാത്ര. തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീർ(37) മരിക്കുന്നത്.

കൊല്ലത്ത് ഡോക്ടറും ജീവനക്കാരും ആശുപത്രി അടച്ച് കല്യാണത്തിന് പോയി: പ്രതിഷേധത്തിന് പിന്നാലെ മടങ്ങിയെത്തി Read More »

ധീരചരിതമെഴുതി ഷിബുവും ബിനുവും; ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി മലയാളി ഉദ്യോഗസ്‌ഥർ

ന്യൂഡൽഹി • ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ 2 മലയാളി ഉദ്യോഗസ്ഥർക്കും. ഉള്ളിയേരി സ്വദേശിയും ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്‌ടറുമായ ആർ.എസ്.ഷിബുവിനും കന്യാകുമാരി സ്വദേശിയും സിആർപിഎഫ് ഹെഡ് കോൺസ്‌റ്റബിളുമായ പി.ബിനുവിനുമാണ് പുരസ്‌കാരം. വിവിധ സ്ഫോടനക്കേസുകളിൽ പ്രതിയായ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ പിടികൂടിയ ഡൽഹി പൊലീസ് സ്പെഷൽ സെൽ ടീമിലെ അംഗമായിരുന്നു ഷിബു. നിലവിൽ ഭീകരവിരുദ്ധ വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്. ജമ്മു കശ്‌മീരിലെ വ്യത്യസ് ഓപ്പറേഷനുകളിലെ പങ്കാളിത്തം പരിഗണിച്ചാണ് ബിനുവിന് മെഡൽ. നിലവിൽ ഛത്തിസ്‌ഗഡിലാണ് ബിനു സേവനമനുഷ്ഠിക്കുന്നത്.

ധീരചരിതമെഴുതി ഷിബുവും ബിനുവും; ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി മലയാളി ഉദ്യോഗസ്‌ഥർ Read More »

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കോട്ടയം: പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ അങ്ങാടി വയൽ മാടവന വീട്ടിൽ ബിന്ദുവിനെയാണ് ഭർത്താവ് സുധാകരൻ വെട്ടിക്കൊന്നത്. ബിന്ദുവിൻ്റെ മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ. സുധാകരകനെയും ഇതേ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി Read More »

അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നിർണായക വഴിത്തിരിവ്; ഉണ്ണിക്കൃഷ്‌ണന് താൽപര്യം ആൺ സുഹൃത്തുക്കളോട്; പല ഗ്രൂപ്പുകളിലും അംഗം

തിരുവനന്തപുരം: കമലേശ്വരത്ത് സയനേഡ് കഴിച്ച് അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. പ്രതിയായ ഉണ്ണിക്കൃഷ്‌ണൻ്റെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളാണ് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. ഉണ്ണികൃഷ്‌ണന് താൽപര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നു, ആൺകൂട്ടായ്‌മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അംഗമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഉണ്ണിക്കൃഷ്‌ണൻ താൽപര്യം കാണിച്ചിരുന്നത്. ഇതിന്റെ തെളിവുകൾ ഉണ്ണികൃഷ്ണ‌ന്റെ മൊബൈൽ ഫോൺ പരിശോധനയിൽ ലഭിച്ചതായും പൊലീസ് പറഞ്ഞു. 2019 ൽ ആയിരുന്നു ഗ്രീമയുടേയും ഉണ്ണികൃഷ്‌ണൻ്റേയും വിവാഹം.

അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നിർണായക വഴിത്തിരിവ്; ഉണ്ണിക്കൃഷ്‌ണന് താൽപര്യം ആൺ സുഹൃത്തുക്കളോട്; പല ഗ്രൂപ്പുകളിലും അംഗം Read More »

ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണം: അസ്വാഭാവിക മരണത്തിന് കേസ്, അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ കേസ് എടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് ബിസ്‌മീർ മരിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകളുടെ തീരുമാനം. വിളപ്പിൽശാല സാമൂഹികാരോഗ്യ

ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണം: അസ്വാഭാവിക മരണത്തിന് കേസ്, അന്വേഷണം തുടങ്ങി Read More »

വി.എൻ വേണുഗോപാലിന് രാഷ്ട്രപതിയുടെ മെഡൽ; കാസർകോട് ഫയർഫോഴ്‌സിനു അഭിമാന തിളക്കം

കാസർകോട്: രാഷ്ട്രപതിയുടെ സ്‌തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡൽ തിളക്കത്തിൽ ജില്ല. കാസർകോട് അഗ്‌നിരക്ഷാ സേനാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി.എൻ. വേണുഗോപാലിനാണ് പുരസ്കാരം ലഭിച്ചത്. ചെറുവത്തൂർ, കണ്ണാടിപ്പാറ വലിയപറമ്പ് സ്വദേശിയാണ്. സംസ്ഥാനത്തെ നാലു ഉദ്യോഗസ്ഥരാണ് ഇത്ത വണ ഫയർ സർവീസ് വിഭാഗത്തിൽ മെഡലിന് അർഹരായത്. ഇതിലൊരു മെഡലാണ് വേണുഗോപാലനിലൂടെ ജില്ലയിലേക്ക് എത്തിയത്. 2004-ൽ മലപ്പുറം ഫയർ സ്‌റ്റേഷനിൽ ആറ് മാസത്തെ അടിസ്ഥാന പരിശീലനം നേടി പാലക്കാട് സ്‌റ്റേഷനിൽ ആറു മാസത്തെ സ്റ്റേഷൻ

വി.എൻ വേണുഗോപാലിന് രാഷ്ട്രപതിയുടെ മെഡൽ; കാസർകോട് ഫയർഫോഴ്‌സിനു അഭിമാന തിളക്കം Read More »

Scroll to Top