സംസ്ഥാനത്തെ മിൽമ പാലിൻ്റെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

കോഴിക്കോട് : സംസ്ഥാനത്തെ മിൽമ പാലിൻ്റെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മിൽമ പുറത്തിറക്കുന്ന തൈര്, മോര് എന്നിവ അടക്കമുള്ള അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില കൂടും.
വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങൾക്ക് ജനുവരിയിൽ വില കൂട്ടിയിരുന്നതിനാൽ വിലവർധനവ് ഈ ഉത്‌പന്നങ്ങൾക്ക് ബാധകമാകില്ല. നിലവിൽ കൈവശമുള്ള പാലുൽപന്നങ്ങൾക്ക് പഴയ നിരക്കാകും ബാധകമാകുക. ക്ഷീര കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്.
മുഖ്യമന്ത്രി വി.ഡി സതീശന്റെ അനുമതിയോടെ ഇക്കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധനയ്ക്ക് അംഗീകാരം നൽകിയത്. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർധന നടപ്പാക്കിയിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top