എസ്ഐ റാങ്ക് ലിസ്‌റ്റിന്റെ കാലാവധി അവസാനിക്കുന്നു; 43പേർക്ക് ഉടൻ നിയമനം, നിർദേശം നൽകി ചെന്നിത്തല

തിരുവനന്തപുരം കാലാവധിതീരാൻ ദിവസങ്ങൾ മാത്രമുള്ള സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്‌റ്റിൽപ്പെടുന്ന 43 പേർക്ക് നിയമനം ലഭ്യമാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. 2025 ജൂൺമാസം ഒൻപതിനാണ് പിഎസ്‌സി നടത്തിയ സബ് ഇൻസ്പെക്‌ടർ പരീക്ഷയുടെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂൺ ഒൻപതിന് ഈ ലിസ്‌റ്റിൻ്റെ കാലാവധി അവസാനിക്കും.

ഇതോടെ ഇവർക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ട‌പ്പെടുന്ന അവസ്‌ഥയുണ്ടായി. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും ഇവർക്ക് ആ ഉത്തരവ് ബാധകമല്ലായിരുന്നു. ഇതോടെയാണ് ഉദ്യോഗാർഥികൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചത്. പരാതിയിൽ അടിയന്തര നടപടിയുണ്ടാകണമെന്നും ഉദ്യോഗാർഥികൾക്ക് ജോലി നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിർദേശം നൽകി. ഇതേതുടർന്നാണ് ഉദ്യോഗാർഥികൾക്ക് അനുകൂലമായി ഉത്തരവുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top