എൻജിനീയറിങ് കോളജിൽ മദ്യപസംഘത്തിന്റെ ആക്രമണം; വിദ്യാർഥിയുടെ കാഴ്‌ച നഷ്ട്‌ടപ്പെട്ടു

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ എൻജിനീയറിങ് കോളജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിൻ്റെ ആക്രമണത്തിൽ വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. വെഞ്ഞാറമൂട് എംഎ എൻജിനീയറിങ് കോളജിലാണ് കഴിഞ്ഞ ഞായറാഴ്‌ച ക്രൂരമായ ആക്രമണമുണ്ടായത്. കോളജിലെ വിദ്യാർഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് (20) മർദനമേറ്റത്. ആക്രമണത്തിൽ അൽ അമീന്റെ ഇടതു കണ്ണിൻ്റെ റെറ്റിന തകർന്നു.

കഴിഞ്ഞ ഞായറാഴ്‌ച കോളജ് വാർഷികാഘോഷ പരിപാടിക്കിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം വിദ്യാർഥികളുമായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നീടാണ് സംഘം വിദ്യാർഥികളെ മർദിച്ചത്. കൂർത്ത വള ഉപയോഗിച്ച് വിദ്യാർഥിയുടെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടതു കണ്ണിനു ഗുരുതരമായി പരുക്കേറ്റ അൽ അമീനെ കൂട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച നടന്ന സംഭവത്തിൽ ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടും ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ശിവജിത്ത്, നിതിൻ, കാശിനാഥ്, കണ്ടാൽ അറിയാവുന്ന നാലു പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top