മലപ്പുറം: മലപ്പുറത്ത് മൂന്ന് വയസുകാരൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫാണ് മരിച്ചത്.കുടുംബത്തോടൊപ്പം മലപ്പുറം ഊർങ്ങാട്ടിരിയിലെ റിസോട്ടിലെത്തിയപ്പോഴാണ് അപകടം.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോന്നൂർകണ്ടിയിലെ കൊക്കൊ വില്ല റിസോർട്ടിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്. കഴിഞ്ഞ ദിവസം റിസോർട്ടിലെത്തിയ കുടുംബം മടങ്ങാനിരിക്കെയാണ് അപകടം.
കുട്ടിയെ പൂളിൽ വീണയുടൻ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറത്ത് സ്വിമ്മിങ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം


