New Media Channel

സ്വർണം വീണ്ടും ‘5,000ൽ’ താഴെ, കേരളത്തിൽ 960 രൂപയുടെ കുറവ്; ആഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത വരുന്നു

നിക്ഷേപകരുടെ നെഞ്ചിടിപ്പേറ്റി രാജ്യാന്തര വിപണിയിൽ സ്വർണം ചാഞ്ചാട്ടത്തിൽ. കഴിഞ്ഞ ദിവസം നേട്ടമുണ്ടാക്കിയ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമായോടെ വില ഇടിഞ്ഞു. നിലവിൽ ഒരു ശതമാനത്തോളം നഷ്‌ടത്തിൽ ഔൺസിന് 4,975 ഡോളറെന്ന നിലയിലാണ് സ്വർണവില. 5,041 ഡോളറിലേക്ക് ഉയർന്ന ശേഷമാണ് ഇടിവ്. ഡോളർ സൂചിക മെച്ചപ്പെട്ടതും യുഎസ് പണപ്പെരുപ്പ കണക്കുകളും വില ഇനിയും കുറയാനുള്ള സാഹചര്യം ഒരുക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ഇറാൻ – യുഎസ് സമാധാന ചർച്ചകളും വിലയെ സ്വാധീനിക്കും.പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ […]

സ്വർണം വീണ്ടും ‘5,000ൽ’ താഴെ, കേരളത്തിൽ 960 രൂപയുടെ കുറവ്; ആഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത വരുന്നു Read More »

പുസ്തക പ്രകാശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരത്തിൽ പഠിക്കുന്ന ഫാത്തിമ അമീന ആദ്യ കഥാസമാഹാരമായ മുത്തു പൊഴിക്കുന്ന മരം എന്ന കഥാസമാഹാരത്തിന്റെ പുസ്തക പ്രകാശനം സ്കൂളിൽ വച്ച് നടന്നു. പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ശ്രീമതി ഫറീന കോട്ടപ്പുറം പുസ്തക പ്രകാശനവും പുസ്തക പരിചയവും നടത്തി. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ശ്രീ സാജൻ പാപ്പച്ചൻ പത്താംതരം വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ് നൽകി.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് നസീർ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ

പുസ്തക പ്രകാശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു Read More »

ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ ഡൽഹിയിലെ താമസ സ്ഥലത്ത് മരിച്ച നില‌യിൽ

കാസർകോട്: നീലേശ്വരം മടിക്കൈ, ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ ഡൽഹിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പിലോട്ട്, കുണ്ടുവളപ്പിൽ വീട്ടിൽ കെ വി നിഷാന്ത് (32)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.പോസ്റ്റുമോർട്ടത്തിനു ശേഷം മംഗ്ളൂരുവിമാനത്താവളം വഴി തിങ്കളാഴ്‌ച രാത്രി 10 മണിക്ക് എത്തിക്കുന്ന മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ചൊവ്വാഴ്ച രാവിലെ 9ന് മടിക്കൈ, അമ്പലത്തുകര, വായനശാലാ പരിസരത്തും 9.30ന് ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിനു സമീപത്തും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന്

ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ ഡൽഹിയിലെ താമസ സ്ഥലത്ത് മരിച്ച നില‌യിൽ Read More »

ശബരിമലയിൽ യുവതി പ്രവേശനം: സംസ്ഥാന സർക്കാറിൻ്റെ നിലപാട് സുപ്രീം കോടതിയിൽ ഉടൻ അറിയിക്കേണ്ടി വരില്ല? പ്രതീക്ഷയിൽ സംസ്ഥാനം

തിരുവനന്തപുരം : ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ പരിഗണനയ്ക്ക് വരുന്നതിനിടെ സംസ്ഥാന സർക്കാരും പ്രതിസന്ധിയിൽ. ശബരിമല യുവതി പ്രവേശനത്തിൽ ഉടൻ നിലപാട് അറിയിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. കോടതി ഭരണ ഘടനാ ബെഞ്ച് രൂപീകരിക്കുന്നത് അടക്കമുള്ള തീരുമാനം ആകും ആദ്യം കൈ കൊള്ളൂക എന്നാണ് സർക്കാർ കണക്ക് കൂട്ടൽ. കോടതി പറയട്ടെ എന്ന വാദം ഉയർത്തിയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഇടത് നേതാക്കൾ പ്രതിരോധിക്കുന്നത്. കോടതി

ശബരിമലയിൽ യുവതി പ്രവേശനം: സംസ്ഥാന സർക്കാറിൻ്റെ നിലപാട് സുപ്രീം കോടതിയിൽ ഉടൻ അറിയിക്കേണ്ടി വരില്ല? പ്രതീക്ഷയിൽ സംസ്ഥാനം Read More »

സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ ഇന്ന് മുതൽ സ്തംഭിക്കും. ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിന് തുടക്കം. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ.ശമ്പള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് അനിശ്ചിതകാല ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡോക്ടർമാർ. 19 മുതൽ അടയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടർമാരുമായി ചർച്ച നടത്തിയ സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ

സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം Read More »

പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ കാറോടിച്ചയാളെ നാട്ടുകാർ പിടികൂടി

പത്തനംതിട്ട: ഇളവന്നൂരിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. മദ്യലഹരിയിൽ കാറോടിച്ചയാള് വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഇളമണ്ണൂർ സ്വദേശി ഉഷയാണ് മരിച്ചത്. പത്തനംതിട്ട ഇളമണ്ണൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ കൊച്ചുമകൾ കൂടെയുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോവുകയായിരുന്നു. കാർ ഡ്രൈവർ തെങ്കാശി സ്വദേശി സൂര്യയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. പുനലൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. സൂര്യയെ കൂടാതെ മറ്റ് രണ്ടുപേർ കൂടി കാറിൽ ഉണ്ടായിരുന്നു.

പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ കാറോടിച്ചയാളെ നാട്ടുകാർ പിടികൂടി Read More »

മഹാശിവരാത്രി നാളെ; ക്ഷേത്രങ്ങൾ ഒരുങ്ങി

കാസർകോട്: മഹാശിവരാത്രി നാളെ; ശിവക്ഷേത്രങ്ങൾ ഒരുങ്ങി. ലോകത്തെ നശിപ്പിക്കുവാൻ പര്യാപ്‌തമായ കാളകൂട വിഷം ഭൂമിയിൽ വീഴാതെ ശിവൻ പാനം ചെയ്‌ത രാത്രിയാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം. ആഘോഷത്തിൻ്റെ ഭാഗമായി എല്ലാ ശിവക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികൾ ഉണ്ടാകും. കാസർകോട് ജില്ലയിൽ ക്ഷേത്രങ്ങൾ ശിവരാത്രി ആഘോഷത്തിനു ഒരുങ്ങി. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കാസർകോട് മല്ലികാർജ്ജുന ക്ഷേത്രം, മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, ഗുഡ്ഡു മഹാലിംഗേശ്വരക്ഷേത്രം, പറക്കില മഹാദേവ ശാസ്‌താര ക്ഷേത്രം, കോളിയടുക്കം ശിവപുരം ശിവക്ഷേത്രം, പെരിയ പെരിയോക്കി ഗൗരിശങ്കര ക്ഷേത്രം, കുണ്ടംകുഴി

മഹാശിവരാത്രി നാളെ; ക്ഷേത്രങ്ങൾ ഒരുങ്ങി Read More »

ആലിൻ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

മലയാളക്കരയുടെ നോവും അഭിമാനവുമായി മാറിയ ആലിൻ എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകൾ പത്ത് വയസുകാരി ശ്രേയയ്ക്ക് നൽകിയത് പുതുജീവിതം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. പുലർച്ചെ നാല് മണിയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. കിംസിൽ നടക്കുന്ന കരൾ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ഇതുവരെ യാതൊരു പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം. ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുഞ്ഞിനാണ് കരൾ ലഭിക്കുന്നത്. നെയ്യാറ്റിൻകര സ്വദേശിയാണ് ഡ്രിയ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിനും

ആലിൻ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം Read More »

വിവാഹ സൽക്കാരത്തിനിടെ കുപ്പിവെള്ളത്ത ചൊല്ലി തർക്കം: ഒരാൾക്ക് കുത്തേറ്റു

മുഹമ്മ: വിവാഹ റിസപ്ഷന് പന്തലിൽ വച്ചിരുന്ന കുപ്പിവെള്ളം പരിപാടി തീരുന്നതിന് മുൻപ് എടുത്തുകൊണ്ടുപോയതു ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റു. പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി.എസ്.ഷിബുവിനാണ്(49) ഇടതുകൈക്കു കുത്തേറ്റത്. കൈമുട്ടിനു മുകളിലെ 2 ഞരമ്പുകൾ മുറിഞ്ഞ ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേറ്ററിങ് സ്‌ഥാപന ഉടമ എസ്എൻപുരം സ്വദേശിനി ബിന്ദുവിനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. ഷിബു തന്നെ ആക്രമിച്ചതായി കാട്ടി ബിന്ദു നൽകിയ പരാതിയിൽ ഷിബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ

വിവാഹ സൽക്കാരത്തിനിടെ കുപ്പിവെള്ളത്ത ചൊല്ലി തർക്കം: ഒരാൾക്ക് കുത്തേറ്റു Read More »

ടാപ്പിംഗ് തൊഴിലാളി റോഡരുകിൽ മരിച്ച നിലയിൽ

കാസർകോട്: ടാപ്പിംഗ് തൊഴിലാളിയെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ, കിന്നിംഗാർ, കായിമല ഹൗസിലെ സുന്ദരൻ്റെ മകൻ രമേശ് (45)ആണ് മരിച്ചത്. കാറഡുക്ക, നെടുവങ്കടി റോഡരുകിൽ വെള്ളിയാഴ്‌ച രാത്രി ഏഴരമണിയോടെയാണ് ഇദ്ദേഹത്തെ വീണു കിടക്കുന്ന നിലയിൽ കണ്ടത്. മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കാറഡുക്കയിൽ ടാപ്പിംഗ് ജോലി ചെയ്‌തുവരികയായിരുന്നു രമേശ്. മാതാവ്: പരേതയായ ലീല.ഭാര്യ: അരുണ. മക്കൾ: സ്വസ്‌തിക്ക്, സൗമ്യ. മരുമകൻ:

ടാപ്പിംഗ് തൊഴിലാളി റോഡരുകിൽ മരിച്ച നിലയിൽ Read More »

Scroll to Top