New Media Channel

വാഹനം ഓടിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത; വാൻ റോഡരികിൽ നിർത്തി കുട്ടികളെ സുരക്ഷിതരാക്കി; സ്കൂ‌ൾ വാൻ ഡ്രൈവർ ആശുപത്രിയിൽ മരിച്ചു

കോഴിക്കോട്: സ്‌കൂൾ കുട്ടികളുമായി വാനിൽ പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ ആശുപത്രിയിൽ മരിച്ചു. കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50)മരിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് സ്കൂൾ കുട്ടികളെ കൂട്ടി തിരിച്ചുപോകവേയാണ് സംഭവം. വേളം ചെറുകുന്നിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ വാൻ റോഡരികിൽ നിർത്തി ഡ്രൈവർ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടർന്ന് അടുത്തു കണ്ട നാട്ടുകാരെ വിളിച്ച് സ്കൂൾ അധികൃതരോട് വിവരം പറയാൻ ആവശ്യപ്പെട്ടു. സ്‌കൂൾ അധികൃതർ ആംബുലൻസുമായി എത്തി അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു ഡ്രൈവർ […]

വാഹനം ഓടിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത; വാൻ റോഡരികിൽ നിർത്തി കുട്ടികളെ സുരക്ഷിതരാക്കി; സ്കൂ‌ൾ വാൻ ഡ്രൈവർ ആശുപത്രിയിൽ മരിച്ചു Read More »

വർക്കലയിൽ വയോധികർ തീ കൊളുത്തി മരിച്ച നിലയിൽ

തിരുവനന്തപുരം: വയോധികരെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചേന്നൻകോട് ഒറ്റൂരിലാണ് സംഭവം. ചേന്നൻകോട് സ്വദേശിയായ സുകുമാരൻ(87), ഓമന(81) എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് സുകുമാരൻ. ഓമനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് ഇവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുളളിൽ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവർ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം.

വർക്കലയിൽ വയോധികർ തീ കൊളുത്തി മരിച്ച നിലയിൽ Read More »

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിസവം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് ആണ്. ഇന്ന് നാല് ജില്ലകൾക്ക് കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട് Read More »

തൃശൂരിൽ ലോഡ്‌ജിൽ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

തൃശൂർ നഗരത്തിലെ ലോഡ്‌ജിൽ യുവതിയേയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. 27ന് ഉച്ചയ്ക്കു രണ്ടരയോടെയാണ് ഗർഭിണിയായ യുവതി ലോഡ്‌ജിൽ മുറിയെടുത്തത്. നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് യുവതിയെ ഇവിടെയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഇന്നു ഉച്ചയ്ക്കു മുറി തുറക്കാതായതോടെ വാതിൽ തകർത്തപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. ലോഡ്‌ജ് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് അഗ്നിരക്ഷാ സേനയെത്തി വാതിൽ പൊളിക്കുകയുമായിരുന്നു. പ്രസവത്തെത്തുടർന്നാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന തുടരുകയാണ്.

തൃശൂരിൽ ലോഡ്‌ജിൽ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു Read More »

വർഗീയ അധിക്ഷേപം; അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ടിന് പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്.അതേസമയം കോടതി നിർദേശപ്രകാരം കേസെടുത്താലും നേരത്തെ റിപ്പോർട്ട് സമർപ്പിച്ച അതേ പൊലീസ് തന്നെയാണ് വീണ്ടും കേസ് അന്വേഷിക്കുകയെന്ന ആശങ്ക അൻസിബയുടെ അഭിഭാഷകൻ പങ്കുവെച്ചു. പൊലീസ് കുറ്റപത്രം സമർപ്പിക്കുമ്പോഴും ടിനിടോമിനെ സഹായിക്കാം. എന്നാൽ അതുകൊണ്ടൊന്നും കേസ് അവസാനിക്കാൻ പോകുന്നില്ല. അവസാനം വരെ പോരാടുമെന്നാണ്

വർഗീയ അധിക്ഷേപം; അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശം Read More »

ചായയിൽ നിന്നും സ്ക്രബ്ബറിന്റെ ഭാഗം കിട്ടിയെന്ന പരാതിയിൽ ഹോട്ടൽ അടപ്പിച്ച് നഗരസഭ

തിരുവനന്തപുരം: ചായയിൽ നിന്നും സ്ക്രബ്ബറിന്റെ ഭാഗം കിട്ടിയെന്ന പരാതിയിൽ തിരുവനന്തപുരം വർക്കലയിലെ ഹോട്ടലിനെതിരെ നടപടി. വർക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. ചായയിൽ നിന്നും സ്ക്രബ്ബറിന്റെ ഭാഗം കിട്ടിയെന്ന് കാട്ടി നഗരസഭ കൗൺസിലർ സജിത മണികണ്ഠന് ഉപഭോക്താവ് നൽകിയ പരാതിയിലാണ് നടപടി. കൗൺസിലറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ എത്തി പരിശോധന നടത്തി. തുടർന്ന് ഹോട്ടൽ അടപ്പിക്കുകയായിരുന്നു

ചായയിൽ നിന്നും സ്ക്രബ്ബറിന്റെ ഭാഗം കിട്ടിയെന്ന പരാതിയിൽ ഹോട്ടൽ അടപ്പിച്ച് നഗരസഭ Read More »

എംഡിഎംഎ സൂക്ഷിക്കാൻ പുസ്‌തകങ്ങൾക്കിടയിൽ രഹസ്യഅറ; ലഹരി വിരുദ്ധ സംഘടന സംസ്ഥാന പ്രസിഡണ്ട് അറസ്റ്റിൽ

പത്തനംതിട്ട: ലഹരിവിരുദ്ധ സംഘടനയുടെ യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡണ്ട് എംഡിഎംഎയുമായി അറസ്റ്റിൽ. എഴുമറ്റൂർ, കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യ(25)നെയാണ് ജില്ലാ ഡാൻസാഫ് ടീം അറസ്റ്റു ചെയത്. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇയാളുടെ വീട്ടിൽ എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പുസ്‌തകങ്ങൾക്കിടയിൽ ഉണ്ടാക്കിയ രഹസ്യ അറയിൽ നിന്നു 1.590 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടർന്നാണ് ഷർഫിനെ അറസ്റ്റു ചെയ്‌തത്‌. ആൻ്റി ഡ്രഗ്‌സ് മൂവ്‌മെൻ്റ്

എംഡിഎംഎ സൂക്ഷിക്കാൻ പുസ്‌തകങ്ങൾക്കിടയിൽ രഹസ്യഅറ; ലഹരി വിരുദ്ധ സംഘടന സംസ്ഥാന പ്രസിഡണ്ട് അറസ്റ്റിൽ Read More »

നെക്രാജെ, ചെന്നടുക്കയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: എംഡിഎംഎയുമായി യുവാവിനെ ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്‌തു. നെക്രാജെ, ചെർളടുക്കയിലെ സിഎം അബ്ദുൽ ജവാദി(28)നെയാണ് ബദിയഡുക്ക എസ്ഐ ടി. രൂപേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. ഇന്നലെ (തിങ്കൾ) രാത്രി ഒൻപതുമണിയോടെ നെക്രാജെ, ചെന്നടുക്കയിൽ വച്ച് 0.49ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ അറസ്റ്റു ചെയ്‌തതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തിൽ എഎസ്ഐ എം ശശിപ്രസാദ്, സിവിൽ പൊലീസ് ഓഫീസർ കെ. അജീഷ് എന്നിവരും ഉണ്ടായിരുന്നു.

നെക്രാജെ, ചെന്നടുക്കയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ Read More »

ചേർത്തലയിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതമെന്ന് പൊലീസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊലപാതകമെന്ന നിഗമനത്തിലെത്തിയത്. ചേർത്തല വെളിയിൽ വീട്ടിൽ ജയരാജൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം കൊലപാതകം ആണെന്ന കണ്ടെത്തൽ ഉണ്ടായത്. സംഭവത്തിൽ ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവ ദിവസം ജയരാജനും മകനും തമ്മിൽ വീട്ടിൽ വെച്ച് വഴക്ക് നടന്നതിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ചേർത്തലയിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതമെന്ന് പൊലീസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത Read More »

അണക്കെട്ടുകളിൽ ജലനിരപ്പ് കാൽഭാഗം മാത്രം; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

കൊച്ചി കാലവർഷം ആരംഭിച്ച് ഒരു മാസം പൂർത്തിയാകുമ്പോൾ വൈദ്യുതി ഉൽപാദനത്തിനായി ആശ്രയിക്കുന്ന പ്രധാന ഡാമുകളിൽ ജലനിരപ്പ് 25 ശതമാനത്തിൽ താഴെ. ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 23.19%, പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിയുടെ ജലസംഭരണികളായ കക്കി-ആനത്തോട്, കൊച്ചു പമ്പ ഡാമുകളിൽ സംഭരണ ശേഷിയുടെ 21.79 % എന്നിങ്ങനെയാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം കെഎസ്ഇബി ഡാമുകളിലെ ശരാശരി സംഭരണ നില 52.4 ശതമാനമായിരുന്നു. ഒരു മാസം ലഭിച്ച മഴയുടെ കണക്കെടുത്താൽ സംസ്ഥാനത്തു ശരാശരിയെക്കാൾ 34% കുറവാണ്. ഇതു

അണക്കെട്ടുകളിൽ ജലനിരപ്പ് കാൽഭാഗം മാത്രം; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും Read More »

Scroll to Top