തിരുവനന്തപുരം: ചായയിൽ നിന്നും സ്ക്രബ്ബറിന്റെ ഭാഗം കിട്ടിയെന്ന പരാതിയിൽ
തിരുവനന്തപുരം വർക്കലയിലെ ഹോട്ടലിനെതിരെ നടപടി. വർക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. ചായയിൽ നിന്നും സ്ക്രബ്ബറിന്റെ ഭാഗം കിട്ടിയെന്ന് കാട്ടി നഗരസഭ കൗൺസിലർ സജിത മണികണ്ഠന് ഉപഭോക്താവ് നൽകിയ പരാതിയിലാണ് നടപടി. കൗൺസിലറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ എത്തി പരിശോധന നടത്തി. തുടർന്ന് ഹോട്ടൽ അടപ്പിക്കുകയായിരുന്നു
ചായയിൽ നിന്നും സ്ക്രബ്ബറിന്റെ ഭാഗം കിട്ടിയെന്ന പരാതിയിൽ ഹോട്ടൽ അടപ്പിച്ച് നഗരസഭ


