New Media Channel

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റ‌ംസ്

കൊച്ചി ഭൂട്ടാൻ ആഡംബര വാഹന കള്ളക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി വാഹനങ്ങൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കസ്‌റ്റംസ് 7 മണിക്കൂർ ചോദ്യം ചെയ്തു. ദുൽഖറിന്റെ ഉടമസ്ഥ‌തയിലുള്ള 4 വാഹനങ്ങൾ നേരത്തെ ഓപ്പറേഷൻ നുമ്ഖോറിന്റെ ഭാഗമായി കസ്‌റ്റംസ് പിടിച്ചെടുത്തിരുന്നു. കസ്‌റ്റംസ് പ്രിവൻ്റീവ് വിഭാഗം ബുധനാഴ്‌ച കൊച്ചിയിലെ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ദുൽഖറിന്റെ മൊഴിയെടുത്തത്. രാവിലെ 11 മണി മുതൽ വൈകിട്ട് ആറു വരെയായിരുന്നു മൊഴിയെടുപ്പ്. പിടിച്ചെടുത്ത വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്ന് കസ്‌റ്റംസ് വൃത്തങ്ങൾ വെളിപ്പെടുത്തി. […]

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റ‌ംസ് Read More »

സംസ്ഥാനത്ത് ധനബിൽ പാസാക്കി നിയമസഭ; മദ്യനയം യുഡിഎഫ് തീരുമാനിക്കും, എൽഡിഎഫ് ഫയലുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് കേരള നിയമസഭ പാസാക്കി. കർഷകർക്കായുള്ള നയം വൻകിടക്കാർക്കായി അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ, ഇത് ബജറ്റിലെ നിർദ്ദേശമാണെന്നും ഒളിച്ചുകടത്തിയതല്ലെന്നും മുഖ്യമന്ത്രി വാദിച്ചു. തിരുവനന്തപുരം: വൻ വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് നിയമസഭ പാസാക്കി. ബജറ്റിൻ്റെ ഗ്രെയ്‌സ് കളയാൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യുഡിഎഫിലെ വിമർശകരെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കർഷകർക്കായി കൊണ്ടുവന്ന മദ്യനയ ഭേദഗതി വൻകിടകാർക്കായി അട്ടിമറിച്ചുവെന്ന്

സംസ്ഥാനത്ത് ധനബിൽ പാസാക്കി നിയമസഭ; മദ്യനയം യുഡിഎഫ് തീരുമാനിക്കും, എൽഡിഎഫ് ഫയലുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി Read More »

ലഹരിക്ക് പണം ഇറക്കുന്നവരേയും ‘അടിച്ചിട്ട്’ തൂഫാൻ; എംഡിഎംഎ കേസിൽ ലക്ഷങ്ങൾ ചെലവിട്ട ഫാഷൻ ഡിസൈനർ പിടിയിൽ

കോഴിക്കോട് മുക്കത്ത് 2.3 കിലോ എംഡിഎംഎ പിടികൂടിയ കേസിൽ ഒരു യുവതി കൂടി അറസ്‌റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിയും ഫാഷൻ ഡിസൈനറുമായ ഖദീജയെ (40) ആണ് താമരശ്ശേരി ഡിവൈഎസ്‌പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്തുനിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 2ന് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ(36) 517 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഇയാൾ താമസിച്ച മുത്താലത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നേമുക്കാൽ കിലോയോളം എംഡിഎംഎ കൂടി കണ്ടെത്തി.

ലഹരിക്ക് പണം ഇറക്കുന്നവരേയും ‘അടിച്ചിട്ട്’ തൂഫാൻ; എംഡിഎംഎ കേസിൽ ലക്ഷങ്ങൾ ചെലവിട്ട ഫാഷൻ ഡിസൈനർ പിടിയിൽ Read More »

സ്വർണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണ്ണവും പണവും തട്ടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

പയ്യന്നൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . മാലൂർ കുണ്ടേരിപൊയിൽ വയൽ ഹൗസിൽ അശ്വന്ത് (26) ആണ് പിടിയിലായത്. കണ്ണൂർ റൂറൽ എസ്.പി: ഉമേഷ് ഗോയലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പയ്യന്നൂർ എസ്.ഐ: ഷർഫുദീൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് കുണ്ടേരിപൊയിലിലെ ഒളിത്താവളത്തിൽ വച്ച് ഇന്നലെ (ചൊവ്വ)രാത്രിയാണ് ഇയാളെ അറസ്റ്റു ചെയ്‌തത്. സംഭവത്തിൽ നേരിട്ട് പങ്കാളിയായ ആളാണ് അശ്വന്ത് എന്ന് പൊലീസ് പറഞ്ഞു.

സ്വർണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണ്ണവും പണവും തട്ടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ Read More »

തലച്ചോറും ഹൃദയവും അടക്കം ആന്തരികാവയവങ്ങൾ ഒന്നുമില്ല; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഞെട്ടൽ!

വെനസ്വേലയിൽ വെച്ച് മരിച്ച ഉത്തർപ്രദേശ് സ്വദേശിയായ ഇന്ത്യൻ നാവികൻ്റെ മൃതദേഹം ആന്തരികാവയവങ്ങൾ പൂർണ്ണമായും നീക്കം ചെയ്‌ത നിലയിൽ നാട്ടിലെത്തിച്ചു. തലകറങ്ങി വീണ് ഹൃദയാഘാതം സംഭവിച്ചുവെന്ന കമ്പനിയുടെ വാദം തള്ളി, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും നാവികരുടെ സംഘടനയും രംഗത്തെത്തി. ദില്ലി: വെനസ്വേലയിൽ വെച്ച് മരിച്ച ഇന്ത്യൻ നാവികൻ്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരികാവയവങ്ങൾ പൂർണ്ണമായും നീക്കം ചെയ്‌തതായി കണ്ടെത്തി. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷ് ചൗഹാൻ്റെ (33) മൃതദേഹമാണ് തലച്ചോറും ഹൃദയവും ശ്വാസകോശവുമടക്കമുള്ള അവയവങ്ങൾ ഒന്നുമില്ലാത്ത നിലയിൽ നാട്ടിലെത്തിച്ചത്.

തലച്ചോറും ഹൃദയവും അടക്കം ആന്തരികാവയവങ്ങൾ ഒന്നുമില്ല; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഞെട്ടൽ! Read More »

പെട്രോൾ, ഡീസൽ വില കുറച്ച് നയാര: വാണിജ്യ എൽപിജി സിലിണ്ടറിനും വില കുറച്ചു

ന്യൂഡൽഹി: ഇന്ധനവില കുറച്ച് നയാര എനർജി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയാണ് കുറച്ചത്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയ്ക്ക് പിന്നാലെ നയാര ഇന്ധനവില വർധിപ്പിച്ചിരുന്നു. ഇപ്പോൾ പ്രതിസന്ധയിൽ അയവുവരുന്ന ഘട്ടത്തിലാണ് വില കുറച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു കമ്പനി ഇന്ധനവില കുറയ്ക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി അയയുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം സാധാരണഗതിയിലേക്ക് നീങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് നയാര എനർജി ഇന്ധന വിലകുറച്ചത്. വാണിജ്യ എൽപിജി വില കുറച്ചു രാജ്യത്ത് വാണിജ്യ എൽപിജി

പെട്രോൾ, ഡീസൽ വില കുറച്ച് നയാര: വാണിജ്യ എൽപിജി സിലിണ്ടറിനും വില കുറച്ചു Read More »

പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയെ മംഗ്ളൂരു, ബൈക്കംപാടിയിൽ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂർ, കാസർകോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; ള്ളസംഘം രക്ഷപ്പെട്ടത് പെർള ചെക്ക് പോസ്റ്റ് വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ

കാസർകോട്: പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തട്ടികൊണ്ടുപോയി 20 ലക്ഷത്തിൽപ്പരം രൂപ വിലമതിക്കുന്ന സ്വർണ്ണം കൊള്ളയടിച്ച കേസിൻ്റെ അന്വേഷണം പൊലീസ് കണ്ണൂർ, കാസർകോട് ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചു. കുറ്റകൃത്യത്തിനു ശേഷം കൊള്ള സംഘം ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർള ചെക്കുപോസ്റ്റുവഴിയാണ് രക്ഷപ്പെട്ടതെന്ന സൂചനകളെ തുടർന്നാണ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി കർണ്ണാടക പൊലീസിൻ്റെ വിവിധ സംഘങ്ങൾ ഇരു ജില്ലകളിലും രഹസ്യാന്വേഷണം തുടരുകയാണ് എന്നാണ് സൂചന. പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയായ വികാസ് തിങ്കളാഴ്‌ച പുലർച്ചെയാണ് മംഗ്ളൂരു, ബൈക്കംപാടിയിൽ

പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയെ മംഗ്ളൂരു, ബൈക്കംപാടിയിൽ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂർ, കാസർകോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; ള്ളസംഘം രക്ഷപ്പെട്ടത് പെർള ചെക്ക് പോസ്റ്റ് വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ Read More »

വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റം ഇല്ല. വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസർക്കാർ നീക്കിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ സിലിണ്ടർ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. മെയ് ആദ്യവാരം വാണിജ്യസിലിണ്ടറുകൾക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു.

വാണിജ്യ സിലിണ്ടറിന് വില കുറച്ചു Read More »

പാസ്പോർട്ട് അപേക്ഷാ ഫീസ് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

പാസ്പോർട്ട് അപേക്ഷാ ഫീസ് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. നീണ്ട പതിനാല് വർഷത്തിന് ശേഷമാണ് പാസ്പോർട്ട് അപേക്ഷാഫീസിൽ വലിയ മാറ്റം വരുത്തുന്നത്. അബുദബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ കോൺസുലേറ്റ്, യുഎഇയിലുടനീളമുള്ള മറ്റ് ഔദ്യോഗിക പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകൾ ഒരുപോലെ പ്രാബല്യത്തിൽ വരും. ലോകത്തെ വിവിധ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്പോർട്ട് നിരക്കുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി. പുതുക്കിയ നിരക്ക് ഇന്നുമുതൽ (ജൂലൈ 1 ) പ്രാബല്യത്തിൽ വരുന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു.

പാസ്പോർട്ട് അപേക്ഷാ ഫീസ് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ Read More »

മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് മഴക്ക് കാരണം. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച്

മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട് Read More »

Scroll to Top