തലച്ചോറും ഹൃദയവും അടക്കം ആന്തരികാവയവങ്ങൾ ഒന്നുമില്ല; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഞെട്ടൽ!

വെനസ്വേലയിൽ വെച്ച് മരിച്ച ഉത്തർപ്രദേശ് സ്വദേശിയായ ഇന്ത്യൻ നാവികൻ്റെ മൃതദേഹം ആന്തരികാവയവങ്ങൾ പൂർണ്ണമായും നീക്കം ചെയ്‌ത നിലയിൽ നാട്ടിലെത്തിച്ചു. തലകറങ്ങി വീണ് ഹൃദയാഘാതം സംഭവിച്ചുവെന്ന കമ്പനിയുടെ വാദം തള്ളി, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും നാവികരുടെ സംഘടനയും രംഗത്തെത്തി.
ദില്ലി: വെനസ്വേലയിൽ വെച്ച് മരിച്ച ഇന്ത്യൻ നാവികൻ്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരികാവയവങ്ങൾ പൂർണ്ണമായും നീക്കം ചെയ്‌തതായി കണ്ടെത്തി. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷ് ചൗഹാൻ്റെ (33) മൃതദേഹമാണ് തലച്ചോറും ഹൃദയവും ശ്വാസകോശവുമടക്കമുള്ള അവയവങ്ങൾ ഒന്നുമില്ലാത്ത നിലയിൽ നാട്ടിലെത്തിച്ചത്. സംഭവത്തിൽ വൻ ദുരൂഹത ആരോപിച്ച് നാവികന്റെ കുടുംബവും ഫെഡറേഷൻ ഓഫ് സീഫെയറേഴ്‌സ് യൂണിയൻ ഓഫ് ഇന്ത്യയും രംഗത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top