New Media Channel

ആഭരണപ്രേമികൾക്ക് സന്തോഷ വാർത്ത; സ്വർണ വിലയിൽ വൻ ഇടിവ്, പവന് ഒരുലക്ഷത്തോടടുക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായിട്ടാണ് സ്വർണ വിലയിൽ ഇന്നും ഇടിവുണ്ടായിരിക്കുന്നത്. വിലയേറിയും കുറഞ്ഞുമുള്ള ഒരു മാറ്റത്തിനാണ് വിപണി സാക്ഷ്യം വഹിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയും വൈകുന്നേരവുമായിട്ട് രണ്ട് തവണ സ്വർണവില ഇടിഞ്ഞിരുന്നു. ചൊവ്വാഴ്‌ച രാവിലത്തെ ഇടിവ് കൂടിയായതോടെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീണ്ടും ഒരിക്കൽ കൂടിയെത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് ഗ്രാമിന് 165 രൂപ ഇടിഞ്ഞ് 12,845 രൂപയായി. പവന് 1320 രൂപ താഴ്ന്ന് 1,02,760 രൂപയിലെത്തി. ഈ ഇടിവ് […]

ആഭരണപ്രേമികൾക്ക് സന്തോഷ വാർത്ത; സ്വർണ വിലയിൽ വൻ ഇടിവ്, പവന് ഒരുലക്ഷത്തോടടുക്കുന്നു Read More »

സെൻസസ് വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്താൻ ഇന്ന് കൂടി അവസരം

കണ്ണൂർ:-രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പായ സെൻസസ് 2027മായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തികൾക്ക് ഇന്ന്(ജൂൺ 30) കൂടി സ്വന്തമായി രേഖപ്പെടുത്താം. രാവിലെ ആറ് മുതൽ രാത്രി 12 വരെയാണ് സെൽഫ് എന്യൂമറേഷനുള്ള സമയം. സെൻസസ് നടപടികൾ വേഗത്തിലാക്കുന്നതിനും എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സെൻസസ് ഉദ്യോഗസ്ഥൻ വീട്ടിലേക്ക് എത്തുന്നതിന് മുമ്പുതന്നെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും. ജൂലൈ ഒന്നു മുതൽ 30 വരെ നടക്കുന്ന ഒന്നാംഘട്ട സെൻസസിന് മുന്നോടിയായാണ് സെൽഫ് എന്യൂമറേഷൻ നടക്കുക. വീടുകളുടെ

സെൻസസ് വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്താൻ ഇന്ന് കൂടി അവസരം Read More »

ഇന്നും കനത്ത മഴ; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് . കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും

ഇന്നും കനത്ത മഴ; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട് Read More »

പോളിയോ: 17.53 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി

പോളിയോ നിർമാർജന ഭാഗമായി സംസ്ഥാനത്ത് അഞ്ച് വയസ്സിൽ താഴെയുള്ള 17.53 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകി. 19.80 ലക്ഷം കുട്ടികൾക്കാണ് മരുന്ന് നൽകേണ്ടിയിരുന്നത്. വിവിധ ജില്ലകളിലായി 22,288 ബൂത്തുകളിലാണ് വിതരണം നടന്നത്. യാത്രാവേളയിൽ തുള്ളി മരുന്ന് നൽകാൻ 539 ട്രാൻസിറ്റ് ബൂത്ത്, 283 മൊബൈൽ ബൂത്ത്, ഒമ്പത് ഉത്സവ/ മേള ബൂത്ത് എന്നിവയും ക്രമീകരിച്ചിരുന്നു. ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് തിങ്കളും ചൊവ്വയും വീടുകളിലെത്തി തുള്ളി മരുന്ന് നൽകും.

പോളിയോ: 17.53 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി Read More »

ശബരിമല സ്വർണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതി. 2025ലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രശാന്തിനെ പ്രതി ചേർത്തത്.

ശബരിമല സ്വർണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി Read More »

കേരളത്തിൽ അടുത്ത 5 ദിവസം ശക്ത‌മായ മഴ: വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 30 ന് കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരും. മഹാരാഷ്ട്ര തീരത്തോടു ചേർന്ന് മധ്യ-കിഴക്കൻ അറബിക്കടലിനും വടക്കൻ തെലങ്കാനയ്ക്കും മുകളിലായി രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതാണ് മഴ ശക്ത‌മാകാൻ കാരണം. ഇതിൻ്റെ സ്വാധീനത്തിൽ ജൂൺ 29 മുതൽ ജൂലൈ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ

കേരളത്തിൽ അടുത്ത 5 ദിവസം ശക്ത‌മായ മഴ: വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കൾക്ക് പങ്കെന്ന് ഇ ഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റ്. ഉന്നത സിപിഐഎം നേതാക്കൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നും ഇ ഡി കോടതിയിൽ നൽകിയ തടസ ഹർജിയിൽ പരാമർശിക്കുന്നു.പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ പൊലീസിൻ്റെ റിപ്പോർട്ട്. പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; ഉന്നത സിപിഐഎം നേതാക്കൾക്ക് പങ്കെന്ന് ഇ ഡി Read More »

മധൂർ, ബിലാൽ നഗറിൽ വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു

കാസർകോട്: കനത്ത മഴയെ തുടർന്ന് വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. മധൂർ, ബിലാൽ നഗറിലെ മഷൂദിന്റെ വീടിൻ്റെ സൺഷേഡിലേക്കാണ് സമീപത്തെ മൺതിട്ട ഇടിഞ്ഞു വീണത്. മണ്ണിടിയുന്നതിനു തൊട്ടു മുമ്പു വരെ പ്രസ്‌തുത ഭാഗത്ത് വീട്ടുകാർ ഉണ്ടായിരുന്നു. ഭാഗ്യത്തിനാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മധൂർ, ബിലാൽ നഗറിൽ വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു Read More »

വയൽക്കിളി സമരം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

തളിപ്പറമ്പ്: കേരളം ശ്രദ്ധിച്ച വയൽക്കിളി സമരവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസിലെ മുഴുവൻ പ്രതികളെയും തളിപറമ്പ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂർ വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെയായിരുന്നു ‘വയൽക്കിളികൾ, എന്ന പേരിൽ പ്രദേശത്തെ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 2018 മാർച്ച് 14ന് വയൽ അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടയാൻ സമരക്കാർ വയലിൽ അണിനിരന്നിരുന്നു.കുപ്പിയിൽ നിറച്ച പെട്രോളുമായാണ് സമര നേതാവായ നമ്പ്രാടത്ത് ജാനകി ഉൾപ്പെടുന്ന സ്ത്രീകളടക്കം അണിനിരന്നത്. അന്നത് വലിയ

വയൽക്കിളി സമരം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു Read More »

‘തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപയും സ്വർണവും കവർന്നു’; കർണാടകയിൽ പയ്യന്നൂർ സ്വദേശിയെ കൊള്ളയടിച്ചു

ബെംഗളൂരു: കർണാടകയിൽ മലയാളി വ്യവസായിയെ കൊള്ളയടിച്ചു. സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂർ സ്വദേശി വികാസും കുടുംബവുമാണ് കവർച്ചയ്ക്ക് ഇരയായത്. മഹാരാഷ്ട്രയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം. മൂന്ന് കാറുകളിലായെത്തിയ സംഘമാണ് കവർച്ച നടത്തിയത്.സംഭവത്തിൽ പനമ്പൂർ പൊലീസ് സ്റ്റേഷനിൽ വികാസ് പരാതി നൽകിയിട്ടുണ്ട്. 20 ലക്ഷം രൂപയുടെ സ്വർണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നതായാണ് പരാതി. വാഹനം തടഞ്ഞുനിർത്തി വികാസിനെ കാറുൾപ്പെടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.തുടർന്ന് ഭാര്യയുടെയും മകൻ്റെയും ആഭരണങ്ങൾ കവർന്ന ശേഷം വഴിയിൽ ഇറക്കിവിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപയും സ്വർണവും കവർന്നു’; കർണാടകയിൽ പയ്യന്നൂർ സ്വദേശിയെ കൊള്ളയടിച്ചു Read More »

Scroll to Top