‘തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപയും സ്വർണവും കവർന്നു’; കർണാടകയിൽ പയ്യന്നൂർ സ്വദേശിയെ കൊള്ളയടിച്ചു

ബെംഗളൂരു: കർണാടകയിൽ മലയാളി വ്യവസായിയെ കൊള്ളയടിച്ചു. സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂർ സ്വദേശി വികാസും കുടുംബവുമാണ് കവർച്ചയ്ക്ക് ഇരയായത്. മഹാരാഷ്ട്രയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം. മൂന്ന് കാറുകളിലായെത്തിയ സംഘമാണ് കവർച്ച നടത്തിയത്.സംഭവത്തിൽ പനമ്പൂർ പൊലീസ് സ്റ്റേഷനിൽ വികാസ് പരാതി നൽകിയിട്ടുണ്ട്. 20 ലക്ഷം രൂപയുടെ സ്വർണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നതായാണ് പരാതി. വാഹനം തടഞ്ഞുനിർത്തി വികാസിനെ കാറുൾപ്പെടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.തുടർന്ന് ഭാര്യയുടെയും മകൻ്റെയും ആഭരണങ്ങൾ കവർന്ന ശേഷം വഴിയിൽ ഇറക്കിവിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top