പൈതൽമലയിൽ ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം; കാലാവസ്ഥ അനുസരിച്ച് നിയന്ത്രണം

കണ്ണൂർ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച പൈതൽമലയിൽ ഇടിമിന്നലേറ്റ് ഒരു യുവതി മരിച്ചതിനെ തുടർന്ന് സന്ദർശകർക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
കാലാവസ്ഥ അനുകൂലമായാൽ മാത്രമേ മലമുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സന്ദർശകർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
12:27 pm

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top