New Media Channel

പൈതൽമലയിൽ ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം; കാലാവസ്ഥ അനുസരിച്ച് നിയന്ത്രണം

കണ്ണൂർ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പൈതൽമലയിൽ ഇടിമിന്നലേറ്റ് ഒരു യുവതി മരിച്ചതിനെ തുടർന്ന് സന്ദർശകർക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ മലമുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സന്ദർശകർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. 12:27 pm

പൈതൽമലയിൽ ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം; കാലാവസ്ഥ അനുസരിച്ച് നിയന്ത്രണം Read More »

‘പ്രിയദർശിനി’ മൂലം പ്രതിദിനം 3000 രൂപ നഷ്‌ടം’; വയനാട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് പ്രതിഷേധം

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി പ്രതിഷേധം. ഏകദിന സൂചനാ പണിമുടക്ക് ആരംഭിച്ചു. പ്രിയദർശിനി സൗജന്യ യാത്രയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. പ്രിയദർശിനി സൗജന്യ യാത്ര മൂലം തങ്ങൾ പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ ധർണ്ണയും സംഘടിപ്പിച്ചു.പ്രിയദർശനി പദ്ധതി മൂലം പ്രതിദിനം 3000 രൂപ വരുമാനത്തിൽ കുറവെന്നാണ് ബസുടമകൾ പറയുന്നത്. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കാനും തീരുമാനമുണ്ട്. സർവീസ് നിർത്തി

‘പ്രിയദർശിനി’ മൂലം പ്രതിദിനം 3000 രൂപ നഷ്‌ടം’; വയനാട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് പ്രതിഷേധം Read More »

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി

തൃശ്ശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി Read More »

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് ഷിഗെല്ല; മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം നിരീക്ഷണത്തിൽ

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഹൗസ് സർജനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം നിരീക്ഷണത്തിലാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.പ്രതിരോധ പ്രവർത്തനം ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രിയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക നിരീക്ഷണത്തിൽ മാറ്റി പാർപ്പക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകും. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് ഷിഗെല്ല; മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം നിരീക്ഷണത്തിൽ Read More »

ക്രിക്കറ്റ് കോച്ചിങ്ങിനിടെ പീഡനം; മൂന്നാം കേസിൽ പരിശീലകന് 47 വർഷം കഠിന തടവും 79,000 രൂപ പിഴയും

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച പരിശീലകന് 47 വർഷം കഠിനതടവും 79,000 രൂപ പിഴയും വിധിച്ച് കോടതി. മൂന്നാമത്തെ കേസിലാണ് ശിക്ഷ വിധിച്ചത്. നാലാമത്തെ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ് കേസുകളാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എം മനുവിനെതിരെ ഉളളത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2018-ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഇനി മൂന്ന് കേസുകളിൽ കൂടി ശിക്ഷ വിധിക്കാനുണ്ട്. നാലാമത്തെ കേസിൽ തിങ്കളാഴ്ച്ചയാണ് കോടതി വിധി പറയുക. പ്രതിയുടെ

ക്രിക്കറ്റ് കോച്ചിങ്ങിനിടെ പീഡനം; മൂന്നാം കേസിൽ പരിശീലകന് 47 വർഷം കഠിന തടവും 79,000 രൂപ പിഴയും Read More »

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എൻജിനീയറിങ് റാങ്ക് പട്ടികയിൽ 79,717 വിദ്യാർഥികൾ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് റാങ്ക് പട്ടികയിൽ 79,717 വിദ്യാർഥികൾ ഇടംനേടി. എൻജിനീയറിങ്ങിൽ അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും, കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും നേടി. ഫാർമസിയിൽ ഒന്നാം റാങ്ക് സ്വദേശി വിനായകൻ നാരായണനും, ജെസ്സി ജസ്റ്റിൻ രണ്ടാം റാങ്കും നേടി. ഇരുവരും തൃശൂർ സ്വദേശികളാണ്. 26,943 പേരാണ് ഫാർമസി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. വലിയ തയ്യാറെടുപ്പുകളോടുകൂടിയാണ് കീം പരീക്ഷ നടത്തിയതെന്നും പരാതികൾ ഇല്ലാതെ സമയബന്ധിതമായി നടത്തിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എൻജിനീയറിങ് റാങ്ക് പട്ടികയിൽ 79,717 വിദ്യാർഥികൾ ഇടംനേടി Read More »

മുന്നറിയിപ്പ് ബോർഡ് അവഗണിച്ചു;ഡ്രൈനേജിന് ഒരുക്കിയ കുഴിയിലേക്ക് ലോറി മൂക്കുകുത്തിവീണു

കാസർകോട്: ദേശീയ പാതയിൽ സർവ്വീസ് റോഡരുകിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് അവഗണിച്ച് മുന്നോട്ട് നീങ്ങിയ ലോറി ഡ്രൈനേജിനായി എടുത്ത കുഴിയിലേയ്ക്ക് മൂക്കുകുത്തി വീണു. വെള്ളിയാഴ്‌ച രാത്രി ഉപ്പള, ഭഗവതി ഗേറ്റിനു സമീപത്താണ് അപകടം. മംഗ്ളൂരു ഭാഗത്തു നിന്നു ഉപ്പളയിലേക്ക് വരികയായിരുന്നു ലോറി. ഉപ്പള ഗേറ്റിൽ നേരത്തെ സ്ഥാപിച്ചിരുന്ന ഡ്രൈനേജിൽ കൂടി ഒഴികിപ്പോകുന്ന വെള്ളത്തിൻ്റെ അളവ് കുറയുകയും സ്ഥലത്ത് വെള്ളം കെട്ടിനിൽക്കുകയും ചെയ്‌തതോടെയാണ് പുതിയതൊന്നു കൂടി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതു പ്രകാരം സ്ഥലത്ത് കുഴിയെടുക്കുകയും റോഡ് അടച്ചിട്ടിരിക്കുന്നുവെന്ന മുന്നറിയിപ്പ്

മുന്നറിയിപ്പ് ബോർഡ് അവഗണിച്ചു;ഡ്രൈനേജിന് ഒരുക്കിയ കുഴിയിലേക്ക് ലോറി മൂക്കുകുത്തിവീണു Read More »

അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിനെയും മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി; 13കാരിക്കായി തിരച്ചിൽ

കൊച്ചി: അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിൻ്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണൻ ആണ് മരിച്ചത്. ഇവരുടെ പതിമൂന്ന് വയസുള്ള മകളെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. സംഭവം കൂട്ട ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. ഒരു കുടുംബത്തിലെ പിതാവിന്റെയും അമ്മയുടെയും കുഞ്ഞിൻ്റെയും മൃദേഹങ്ങളാണ് കണ്ടെത്തിയത്. സമാനമായ സാഹചര്യത്തിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.മൂവാറ്റുപുഴയാറിൽ വെള്ളിയാഴ്‌ചയാണ് സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശി വിജി മോളും കുഞ്ഞുമാണ് മരിച്ചത്. മിനിമോൾക്ക്

അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിനെയും മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി; 13കാരിക്കായി തിരച്ചിൽ Read More »

വീണ്ടും കയറിക്കയറി സ്വർണ വില, മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 880 രൂപ; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവന് 880 രൂപയും വർധനവുണ്ടായി. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണാഭരണം വാങ്ങാൻ 13,195 രൂപയും, ഒരു പവൻ വാങ്ങാൻ 1,05,560 രൂപയിലധികവും നൽകേണ്ടതുണ്ട്. ഇന്നലെ രാവിലെ ഗ്രാമിന് 25 രൂപ, വൈകീട്ടോടെ 105 രൂപ എന്നീ തോതിൽ വർധിച്ചിരുന്നു. ഇതോടെ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് പവന് 1720 രൂപയുടെ വർധനവാണ്

വീണ്ടും കയറിക്കയറി സ്വർണ വില, മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 880 രൂപ; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം Read More »

അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായതിന് പിന്നാലെ തീരുമാനം, സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകമാനം അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ‌. കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയശേഷം വേണ്ട നടപടികൾ സ്വീകരിക്കും. അങ്കണവാടികൾക്കുള്ളിലേക്ക് ആളുകളെ കയറ്റി വിടുന്നതിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് എളമക്കര പൊലീസാണ്

അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായതിന് പിന്നാലെ തീരുമാനം, സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി Read More »

Scroll to Top