കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് റാങ്ക് പട്ടികയിൽ 79,717 വിദ്യാർഥികൾ ഇടംനേടി. എൻജിനീയറിങ്ങിൽ അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും, കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും നേടി. ഫാർമസിയിൽ ഒന്നാം റാങ്ക് സ്വദേശി വിനായകൻ നാരായണനും, ജെസ്സി ജസ്റ്റിൻ രണ്ടാം റാങ്കും നേടി. ഇരുവരും തൃശൂർ സ്വദേശികളാണ്. 26,943 പേരാണ് ഫാർമസി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്.
വലിയ തയ്യാറെടുപ്പുകളോടുകൂടിയാണ് കീം പരീക്ഷ നടത്തിയതെന്നും പരാതികൾ ഇല്ലാതെ സമയബന്ധിതമായി നടത്തിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. കേരളത്തിൽ 192 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു, കേരളത്തിന് പുറത്തും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ 95,016 പേർ പരീക്ഷയ്ക്ക് ഹാജരായിരുന്നു. സിബിഎസ്ഇ പുനർ മൂല്യനിർണയ ഫലം വൈകിയതിനാൽ കുറച്ച് കുട്ടികൾക്ക് മാർക്ക് ഷീറ്റ് അപ്ലോഡ് ചെയ്യാനാണ് കീം ഫലപ്രഖ്യാപനം വൈക്കിയത്. എൻജിനീയറിങ്ങിൽ ആകെ 96,750 പേർ പരീക്ഷയ്ക്ക് ഹാജരായത്തിൽ 79,717 പേർ യോഗ്യത നേടി – മന്ത്രി വ്യക്തമാക്കി. എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് നേടിയ റോഷൻ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാനിനേയും മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എൻജിനീയറിങ് റാങ്ക് പട്ടികയിൽ 79,717 വിദ്യാർഥികൾ ഇടംനേടി


