ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും എസ്ഐടി ചോദ്യം ചെയ്തു, അന്വേഷണറിപ്പോർട്ട് തിങ്കളാഴ്ച നൽകും
അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്‌ച കോടതിയിൽ നൽകുന്നതിന് മുന്നോടിയായിട്ടാണ് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ എസ് ഐ ടി വീണ്ടും ചോദ്യം ചെയ്‌തു. അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്‌ച കോടതിയിൽ നൽകുന്നതിന് മുന്നോടിയായിട്ടാണ് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. അതേ സമയം, ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ ഏത് അന്വേഷണവും നടക്കട്ടെയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്റ് കെ ജയകുമാർ പ്രതികരിച്ചു. താൻ അതിൽ […]









