സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചില്ലകൾക്കാണ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഇന്ന് യെല്ലോ (kerala rains yellow alerrt in 4 districts in kerala today)
മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴ കുറവായത് വൈദ്യുതി ഉത്പ്പാദനത്തിൽ ഉൾപ്പെടെ ആശങ്കകൾ ഉണ്ടാകുന്ന ഘട്ടത്തിലാണ് കാലവർഷം വീണ്ടും സജീവമാകുന്നുവെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. തിങ്കളാഴ്‌ച മുതൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെയും അഞ്ച് ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ
മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിങ്കളാഴ്‌ച 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വയും ബുധനും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നുമാണ് പ്രവചനം.


